പത്തനംതിട്ട: കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന സ്വച്ഛ്താ ഹി സേവ 2025 (എസ്എച്ച്എസ് 2025) ക്യാമ്പയിന് പത്തനംതിട്ട ജില്ലയിൽ തുടക്കം. ഗാന്ധി ജയന്തി ദിനമായ 2025 ഒക്ടോബർ 02 നുളള സ്വച്ഛ് ഭാരത് ദിവസ് പരിപാടികളോടെ ക്യാമ്പയിൻ അവസാനിക്കും. സ്വച്ഛ്താ ഹി സേവ 2025 (എസ്എച്ച്എസ് 2025) ക്യാമ്പയിന്റെ പത്തനംതിട്ട ജില്ലാതല ഔദ്യോഗിക ഇവന്റ് ലോഞ്ച് പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഐഎഎസ് നിർവഹിച്ചു. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നൈസാം എ എസ്, ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക് തുടങ്ങിയവർ പങ്കെടുത്തു.
സ്വച്ഛ്താ ഹി സേവ 2025 ക്യാമ്പയിന്റെ ഭാഗമായി സെപ്റ്റംബർ 17 മുതൽ കേരള പിറവി ദിനമായ നവംബർ ഒന്ന് വരെ നീണ്ടുനിൽക്കുന്ന ശുചിത്വോത്സവം 2025 ക്യാമ്പയിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ അജയകുമാർ, ജില്ലാ ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ള, അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (എസ്‍ഡബ്ല്യുഎം) ആദർശ് പി കുമാർ, നീതു ലക്ഷ്മി എസ് എന്നിവരും ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

What do you feel about this post?
Like
Love
Happy
Haha
Sad

