ആവേശകൊടുമുടിയിൽ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് ഇന്ന് (12) സമാപനം

Pathanamthitta Sports
Print Friendly, PDF & Email

പത്തനമിട്ട – ജില്ലയിൽ മൂന്ന് ദിവസങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് ഇന്ന് സമാപനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറുപത്തിയഞ്ചാമത് കായികോത്സവത്തിൽ ഗ്രൂപ്പ് 10 മത്സര ഇനങ്ങളായ സോഫ്റ്റ്‌ബോൾ, ബോൾ ബാഡ്മിന്റൺ, ടഗ് ഓഫ് വാർ, പവർ ലിഫ്റ്റിംഗ് എന്നീ മത്സരങ്ങൾക്കാണ് ജില്ല ആതിഥ്യമരുളിയത്. കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ട്, കതോലിക്കേറ്റ് സ്‌കൂൾ ഓഡിറ്റോറിയം, മുനിസിപ്പൽ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചത്. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ യാണ് സ്‌കൂൾ കായികോത്സവം ഉദ്ഘാടനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *