ചിറ്റാർ – ഈമാസം 17 ന് ഉച്ചക്ക് ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറ്റാർ പഴയ സ്റ്റാൻ്റിൽ നീലിപിലാവ് സ്വദേശിനി സിന്ധു നടത്തുന്ന ഹോട്ടലിലേക്ക് ഏകദേശം 3.30 ഓടെ കുരിബിനു എന്നറിയപ്പെടുന്ന ഏബ്രാഹാം തോമസ് ഭക്ഷണം കഴിക്കാനെത്തി. എന്നാൽ ഇയാൾ ഹോട്ടലിൽ ഇരുന്ന് മദ്യപിക്കാൻ ശ്രമിച്ചത് ഹോട്ടൽ ഉടമയായ സിന്ധു എതിർത്തു. ഇതിൽ പ്രകോപിതനായ പ്രതി സിന്ധുവിനെ അസഭ്യം പറയുകയും തലമുടിക്ക് ചുറ്റിപ്പിടിച്ച് മർദ്ദിക്കുകയും ചെയ്തു. പോലീസിൻ്റെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് എബ്രാഹാം തോമസ് എന്ന അറസ്റ്റിലായ പ്രതി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

