അട്ടച്ചാക്കൽ മുതൽ ചെങ്ങറ വരെയുളള ജനങ്ങളുടെ ഭീതിക്ക് ഒരാണ്ട് കഴിഞ്ഞു.

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി – ചെമ്മാനി കെ.എൽ.ആർ പാറമട തുടങ്ങിയപ്പോൾ, അവിടെനിന്ന് പാസ് ലോഡ് എന്ന് പറഞ്ഞ് ടിപ്പറുകൾ ഓവർലോഡ് കയറ്റിപ്പോകുമ്പോൾ, റോഡിൽ കല്ലുകൾ തെറിച്ചു വീണപ്പോഴും, റോഡ് പല ഭാഗത്തും ഇടിഞ്ഞ് താണപ്പോഴും. പല സമയത്തും അപകടങ്ങൾ നടന്നപ്പോഴും. വഴി യാത്രകാർക്ക് പോലും ആ റോഡിലൂടെ നടക്കാൻ ഭയപ്പെട്ട ഒരു വർഷം. സ്കൂൾ വണ്ടികൾക്ക് വരെ അപകടം വരുന്ന രീതിയിൽ ടിപ്പറുകളിൽ പാറക്കല്ലുകൾ അപകടമായ രീതിൽ കുത്തിനിറച്ച് ഓടിയ ഒരു വർഷം ആണ് പിന്നിടുന്നത്..

കോന്നി പഞ്ചായത്തിലെ ഒന്നും, രണ്ടും, മൂന്നും, അഞ്ചും വാർഡുകളിലെ പ്രധാന റോഡിലെ, അട്ടച്ചാക്കൽ വടശേരിക്കര റോഡിലൂടെയുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടിന്റെ ഒരു വർഷം.. ഇപ്പോൾ അട്ടച്ചാക്കൽ മുതൽ ചെങ്ങറ വരെയുളള ജനങ്ങൾ ചെമ്മാനി കെ.എൽ.ആർ പാറമടയിൽ നിന്ന് ശരിയ്ക്കും പാസ് ലോഡ് കയറ്റി പോകുന്ന ടിപ്പറുകൾ കാണുമ്പോൾ സ്വയം ചോദിക്കുന്ന ചോദ്യം .?

ഇതായിരുന്നു ശരിയ്ക്കും പാസ് ലോഡ് അല്ലേ ?.

ടിപ്പറുകളിൽ ഇനിയും അപകടമായ രീതിൽ പാറക്കല്ല് ലോഡ് കുത്തി നിറച്ച് വരുകയാണങ്കിൽ.. ഇനിയും റോഡിൻെറ, നാടിന്റെ കാവൽക്കാരായ ജനങ്ങൾ ആരും ഇത് അറിയത്തില്ലായിരുന്നു.. കണ്ടിലായിരുന്നു.. എന്ന് നടിച്ച് പ്രതികരിയ്ക്കാതെ ഇരിക്കില്ല എന്നുകൂടി ഓർമ്മപ്പെടുത്തട്ടെ !!. ഭയമില്ലാതെ ജീവിക്കാനുള്ള പോരാട്ടത്തിലാണ് ജനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *