പന്തളം – എൻ.സി.വി.ടി 2025 ഓഗസ്റ്റ് മാസം നടത്തിയ ഓൾ ഇന്ത്യാ ട്രേഡ് ടെസ്റ്റ് സി.ഒ.പി.ഏ ട്രേഡിൽ പന്തളം മൈക്രോ ഐ.ടി.ഐ യിൽ നിന്നും പരീക്ഷയെഴുതിയ എല്ലാ ട്രെയിനികളും പാസായി എന്നുമാത്രമല്ല, മുൻ വർഷങ്ങളിലെപ്പോലെ 100% വിജയവും നേടി. കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗാംമിങ് അസിസ്റ്റന്റ് ട്രേഡിൽ 600 ൽ 585 മാർക്ക് വാങ്ങി ശ്രുതി മോഹൻ ബെസ്റ്റ് ട്രെയിനിയായി. ഈ വർഷത്തെ അഡ്മിഷന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്കു സർക്കാർ സ്കോളഷിപ്പോടെയും, പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് സംവരണ സീറ്റിൽ സൗജന്യമായും പഠിക്കാൻ അവസരം. അഡ്മിഷൻ വിവരങ്ങൾക്കായി ഫോൺ : 9446438028.


