പത്തനംതിട്ട – യു.ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം യുഡിഎഫ് പത്തനംതിട്ട ജില്ല പ്രതിനിധി സമ്മേളനം സെപ്റ്റംബർ മാസം 19 വെള്ളി 3 PM ന് പത്തനംതിട്ട DCC ഓഡിറ്റോറിയത്തിൽ ചേരുന്നതാണ്. ബഹു: പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശൻ സമ്മേള്ളനം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എംപി , പ്രഫ. പി ജെ കുര്യൻ, അൻ്റോ ആൻ്റണി എംപി, തുടങ്ങിയ യു.ഡി.എഫ് സംസ്ഥാന ജില്ല നേതാക്കൾ പ്രസംഗിക്കുന്നതാണ്. ജില്ലയിലെ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ജനപ്രതിനിധികൾ, മണ്ഡലം യു ഡി എഫ് ചെയർമാൻമാർ കൺവീനർമാർ ,നിയോജക മണ്ഡലം ചെയർമാൻമാർ, കൺവീനർമാർ, ഏകോപന സമിതി അംഗങ്ങൾ , ജില്ല യു ഡി എഫ് ഏകോപന സമിതി അംഗങ്ങൾ ,ഘടക കക്ഷികളുടെ ജില്ല സംസ്ഥാന നേതാക്കൾ എന്നിവർ നിർബന്ധമായും സമ്മേള്ളനത്തിൽ കൃത്യ സമയത്ത് പങ്കെടുക്കേണ്ടതാണ് എന്ന് അറിയിക്കുന്നത്.
അഡ്വ. വർഗ്ഗീസ് മാമ്മൻ, യു.ഡി.എഫ് ജില്ല ചെയർമാൻ,
A ഷംസുദീൻ, യു.ഡി.എഫ് കൺവീനർ


