ഡോ. എം എസ് സുനിലിന്റെ 360-മത് സ്നേഹഭവനം വിധവയായ ബിന്ദു സുരേഷിനും രണ്ട് കുട്ടികൾക്കും

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 360- മത് സ്നേഹഭവനം ജോണിന്റെയും നിതയുടെയും സഹായത്താൽ കോന്നി കിങ്ങിണി കൂടാരത്തിൽ വിധവയായ ബിന്ദു സുരേഷിനും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും പ്രസ് ക്ലബ് സെക്രട്ടറി ജി വിശാഖൻ നിർവഹിച്ചു . 2017 ല്‍ ബിന്ദുവിന്റെ ഭർത്താവ് മാധ്യമപ്രവർത്തകനായ സുരേഷ് മല്ലശ്ശേരി മരണപ്പെടുകയും രണ്ട് കുഞ്ഞുങ്ങളുമായി സ്വന്തമായ സ്ഥലമോ വീടോ ഇല്ലാതിരുന്ന ബിന്ദുവിന്റെ അവസ്ഥ പത്തനംതിട്ടയിലെ മാധ്യമപ്രവർത്തകർ ശ്രദ്ധയിൽ പെടുത്തുകയും ടീച്ചർ ഇവർക്കായി ചിറ്റാർ മണക്കയത്ത് 5 സെൻറ് സ്ഥലവും രണ്ട് മുറികളും, അടുക്കളയും ,ഹാളും, ശുചിമുറിയും ,സിറ്റൗട്ടും, അടങ്ങിയ 650 സ്ക്വയർഫീറ്റ് വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോർഡിനേറ്റർ കെ .പി. ജയലാൽ ., ബാബു .സി. എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ:
സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായവർക്ക്    പണിത് നൽകുന്ന 360 – മത് സ്നേഹഭവനത്തിന്റെ   താക്കോൽദാന ചടങ്ങ്  പ്രസ് ക്ലബ് സെക്രട്ടറി ജി വിശാഖൻ നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *