റോഡിലെ വെള്ളക്കെട്ടൊഴിവാക്കാൻ വാർഡ് മെമ്പറുടെ അടിയന്തിരറ്റ ഇടപെടൽ

Pathanamthitta

കവിയൂർ – വളരെ ദുർഘടമായ ഒരു അവസ്ഥയെ ശ്രദ്ധയിൽപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു. ഒട്ടുമിക്ക എല്ലാവർക്കും അറിയാവുന്നതുമാണ് , ഒൻപതാം വാർഡിലെ തോമസുകുട്ടി റോഡിൽ പുന്നശ്ശേരിപ്പടി മുതൽ ഇല്ലത്തു പടി വരെയുള്ള ഭാഗം കേവലം ഒരു മഴ പെയ്താൽ തന്നെ വെള്ളക്കെട്ടും ചെളിയും ആണ്. വർഷംതോറുമുള്ള വെള്ളപ്പൊക്കം മൂലം ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കുകയും മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നുപോകുന്നത്. തീർച്ചയായും ഇതിന് ഒരു ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. ഈ കാലയളവ് വാഹന യാത്രക്കാർക്കും , കാൽനടയാത്രക്കാർക്കും , ഏറെ ക്ലേശത ഉളവാക്കുന്നതുമാണ്. മുൻ കാലങ്ങളിൽ ഇതിന് ഒരു പരിഹാരം കാണാൻ ശ്രമിച്ചതും, പല കാരണങ്ങളാൽ അത് നടക്കാതെ പോയതുമാണ്. പൈപ്പ് മാർഗ്ഗത്തിലൂടെയോ, മറ്റ് ഏതെങ്കിലും വിധത്തിലോ ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം കാണേണ്ടതുണ്ട്.


മേൽ പറഞ്ഞ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി റോഡ് ഉയർത്തുന്നതിന് വേണ്ടി 9-ാംവാർഡ് മെമ്പറുടെ അടിയന്തിര ഇടപെടൽ….

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *