അയൽവാസികളെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിച്ചു : സ്ത്രീകളെ അടക്കം അടിച്ച പ്രതി പിടിയിൽ

Crime
Print Friendly, PDF & Email

അടൂര്‍ – അയൽവാസികളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിച്ചു പരുക്കേല്പിക്കുകയും ചീത്തവിളിക്കുകയും ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. തെങ്ങമം മന്ദിരം മുക്ക് മേപിളശേരില്‍ മദനന്‍ (38) ആണ് പിടിയിലായത്. ഒമ്പതിന് രാത്രി അയല്‍വാസിയായ രാധാകൃഷ്ണഭവനത്തില്‍ മധുകുമാറിന്റെ വീട്ടുമുറ്റത്തു നിന്ന് അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിനെതുടര്‍ന്ന് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി വാക്കിങ് സ്റ്റിക്ക് കൊണ്ടു മധുകുമാറിനെയും ഭാര്യയെയും പെണ്മക്കളെയും ആക്രമിച്ചു പരിക്കേല്പിക്കുകയും അവരോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയുമായിരുന്നു.മധുകുമാറിന്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. പ്രതിയെ തെങ്ങമത്തു നിന്നും കസ്റ്റഡിയിലെടുത്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്യം മുരളിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ സുരേഷ്‌കുമാര്‍, എം.ജി.അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *