എംസി റോഡിലെ പെട്രോൾ പമ്പിന് മുന്നിൽ കണ്ടെയ്‌നർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

Pathanamthitta
Print Friendly, PDF & Email

ഏനാത്ത് – എംസി റോഡിലെ പെട്രോള്‍ പമ്പിന് മുന്നില്‍ കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ക്ക് പരുക്ക്. കാറിലുണ്ടായിരുന്ന ചെങ്ങന്നൂര്‍ സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല. ലോറി കടയിലേക്കിടിച്ചു കയറി നാശനഷ്ടമുണ്ടായി. കൊട്ടാരക്കര ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന കാറില്‍ ഇടിച്ച ശേഷം സമീപത്തെ പുക പരിശോധന കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടെ മുന്നിലിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. രാവിലെ ആറരയോടെയായിരുന്നു അപകടം. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതായാണ് കാരണം.

Leave a Reply

Your email address will not be published. Required fields are marked *