തിരുവല്ല – പോലീസ് രജിസ്റ്റർ ചെയ്ത അടിപിടിക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പടിഞ്ഞാറ്റോതറ കൈച്ചിറ മാളിയേക്കൽ പുത്തൻവീട്ടിൽ എം.കെ. മഞ്‌ജേഷ് (35) ആണ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് സ്‌റ്റേഷനിൽ ഹാജരായി അറസ്റ്റിലാവുകയായിരുന്നു. ജൂലൈ നാലിന് വൈകിട്ട് 5.30ന് കുറ്റൂർ കാഞ്ഞിരത്താംമോടിയിൽ കാർ യാത്രികരായ കുടുംബത്തെ ആക്രമിച്ച സംഭവത്തിലെ മൂന്നാം പ്രതിയായ ഇയാൾ ഒളിവിലായിരുന്നു. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി പോലീസ് പ്രതിയ്‌ക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാലു പ്രതികൾ ഉള്ള കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ഒളിവിലുള്ള പ്രതിയ്ക്കായി പോലീസ് അന്വേഷണം തുടരുന്നു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

