ചെറുകോൽ ഉത്രാടം ജലോത്സവം സെപ്റ്റംബർ നാലിന് പമ്പാ നദിയിൽ സംഘടിപ്പിക്കുമെന്ന് പ്രമോദ് നാരായൺ എംഎൽഎ. ചെറുകോൽ ഉത്രാടം ജലോത്സവത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷനായിരുന്നു എംഎൽഎ. പഞ്ചായത്ത്, പോലിസ്, അഗ്നിശമനസേന, ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കും. സ്‌കൂബ ടീം ഉൾപ്പടെ സുരക്ഷയ്ക്കാവശ്യമയ എല്ലാ സജീകരണം തയാറാക്കും. ഉത്രാടം ജലോത്സവം തിരുവോണതോണിക്ക് തടസമില്ലാതെ വൈകിട്ട് നാലിന് മുമ്പ് പൂർത്തിയാക്കുമെന്നും എംഎൽഎ അറിയിച്ചു. ചെറുകോൽ ഉത്രാടം ജലോത്സവം ആദ്യമായാണ് സംഘടിപ്പിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, തിരുവല്ല സബ്കലക്ടർ സുമിത് കുമാർ താക്കൂർ, ഡിഎം ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, തിരുവല്ല ഡിവൈഎസ്പി ന്യുമാൻ, ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ സന്തോഷ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


