പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് നിയമസഭാ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറപ്പെട്ടിയിൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഉൽപന്നങ്ങളും കൃഷി വകുപ്പിന്റെ പച്ചക്കറിയും മേളയിൽ ലഭ്യമാകും. സെപ്റ്റംബർ നാല് വരെയാണ് മേള. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ്, വൈസ് പ്രസിഡന്റ് റാഹേൽ, സ്ഥിരം സമിതി അധ്യക്ഷരായ വി.പി വിദ്യാധരപ്പണികർ, എൻ.കെ ശ്രീകുമാർ, പ്രിയാ ജ്യോതികുമാർ, അംഗങ്ങളായ എ.കെ സുരേഷ്, ജയാ ദേവി, ശ്രീവിദ്യ, പൊന്നമ്മ വർഗീസ്, രഞ്ജിത്ത്, ശരത്കുമാർ, സിഡിഎസ് ചെയർപേർസൻ രാജിപ്രസാദ്, സെക്രട്ടറി സി.എസ് കൃഷ്ണകുമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

