തോട്ടപ്പുഴശേരി പഞ്ചായത്തിലെ മൂന്ന് സിപിഎം അംഗങ്ങളും, ലോക്കൽ കമ്മറ്റി അംഗവും കോൺഗ്രസിൽ ചേർന്നു

Pathanamthitta Politics
Print Friendly, PDF & Email

കോഴഞ്ചേരി – തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിൽ സി.പി.എം പ്രതിനിധികൾ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്ന വൈസ് പ്രസിഡന്റ് സിസിലി തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ റീന തോമസ്, മുൻ ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ റെൻസിൻ കെ. രാജൻ എന്നിവരും ലോക്കൽ കമ്മിറ്റി അംഗം അരുൺ മാത്യുവും കോൺഗ്രസിൽ ചേർന്നു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, മുൻ എം.എൽ.എ കെ ശിവദാസൻ നായർ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി എന്നിവർ പുതുതായി വന്നവരെ കോൺഗ്രസിലേക്ക് സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് ബിജു ജെ. ജോർജ്, ടി.കെ. രാമചന്ദ്രൻ നായർ, രാജു കുന്നപ്പുഴ, എൽസി ക്രിസ്റ്റഫർ, ജോസ് ചക്കിട്ടയിൽ, ബിനീഷ് കുന്നോക്കാലി, ക്രിസ്റ്റി കൈതമംഗലം, ഷിജിൻ തുണ്ടിയിൽ, കൊച്ചുമോൻ കൈതമംഗലം എന്നിവർ പ്രസംഗിച്ചു. മാരാമൺ റീജനൽ സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയിൽ നിന്നും റെൻസിൻ കെ. രാജൻ, റീന തോമസ് എന്നിവർ രാജി വെക്കും. ഇടതു സ്ഥാനാർഥികളായാണ് ഇരുവരും മത്സരിച്ചു ജയിച്ചത്. തോമസ് കുറിയന്നൂർ സർവീസ് സഹകരണ സംഘം ഭരണസമിതിയിൽ നിന്നും സിസിലി തോമസ് നേരത്തെ രാജി നൽകിയിരുന്നു. രാജിയ്ക്കായി നിർദ്ദേശം നൽകിയതായി മണ്ഡലം പ്രസിഡന്റ് ബിജു ജെ. ജോർജ് അറിയിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *