പ്രമാടം – നേതാജി ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 77ാം വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ബി രവീന്ദ്രൻ പിള്ളയുടെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൻ്റെ ഉദ്ഘാടനം അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. ഡോ. അജു കെ നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയി പുരസ്കാര സമർപ്പണവും നേതാജി അനുസ്മരണം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റോബിൻ പീറ്ററും പിറ്റിഎ പ്രൈസ് വിതരണം പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുശീല അജിയും നിർവഹിച്ചു. കേരള ചലച്ചിത്ര അവാർഡ് ജേതാവ് ഡോ. അജു കെ നാരായണനേയും ചൈൽഡ് വെൽഫെയർ സെൻ്റർ അംഗം രാജേഷ് ആക്ലേത്തിനേയും ആദരിച്ചു. മാനേജ്മെൻ്റ് കമ്മറ്റി അംഗം ബി. ഗോപിനാഥപിള്ള, ഗ്രാമ പഞ്ചായത്തംഗം കെ എ മോഹനൻ, പിറ്റി എ പ്രസിഡൻ്റ് കെ.എസ് അനന്ത വിഷ്ണു, മാതൃസംഗമം പ്രസിഡൻ്റ് സുനു ജോൺ, നേതാജി അലൂമ്നി പ്രതിനിധി പി വി ജോസഫ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഡോ. ആർ സുനിൽകുമാർ, പ്രിൻസിപ്പൽ ബി ആശ, പ്രഥമാധ്യാപിക സി ശ്രീലത , വി എം അമ്പിളി, കെ.ജെ എബ്രഹാം, സ്കൂൾ ചെയർപേഴ്സൺ എയ്ഞ്ചൽ എൽസാ ബിനു എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വ്യത്യസ്ത കലാവിഷ്കാരങ്ങളായ സകലയും വൈബ് 26 ഉം ഗാനമേളയും നടന്നു.

What do you feel about this post?
Like
Love
Happy
Haha
Sad

