പത്തനംതിട്ട: എസ്. എൻ.ഡി. പി. യോഗം പത്തനംതിട്ട ടൗൺ ശാഖ നമ്പർ 86, അഴൂർ-കൊടുന്തറ പ്രാദേശിക സമിതിയുടെ 29-)o മത് വാർഷിക പൊതുയോഗം പത്തനംതിട്ട എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു.
പ്രാദേശിക സമിതി പ്രസിഡന്റ് ശ്യാമ ശിവൻ അധ്യക്ഷ ആയിരുന്നു. എസ്. എൻ. ഡി. പി. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി. പി. സുന്ദരേശൻ ഗുരുപ്രഭാഷണവും പത്തനംതിട്ട എസ് എൻ ഡി പി യൂണിയൻ കൗൺസിലർ ജി. സോമനാഥൻ അനുഗ്രഹ പ്രഭാഷണവും,എസ് എൻ ഡി പി പത്തനംതിട്ട ടൗൺ 86 -)o നമ്പർ ശാഖ പ്രസിഡന്റ് സി. ബി. സുരേഷ് കുമാർ മുഖ്യപ്രഭാഷണവും നടത്തി.
പ്രാദേശിക സമിതി സെക്രട്ടറി രാജപ്പൻ വൈദ്യൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എം. എൻ. സുരേഷ് കുമാർ, സി. കെ. സോമരാജൻ, എസ്. ഹരിലാൽ, അഡ്വ. രജിത ഹരി, സുജിത ബിജു, ഷൈനി സുരേഷ്,അഭിരാജ്. വി. ആർ, എം. ടി. ഷാജി, ഇ. ബി. പ്രദീപ് കുമാർ,കെ. കെ. കോമളവല്ലി, ജയ ഷാജി എന്നിവർ സംസാരിച്ചു. സമിതി വനിതാ സംഘം ആഭിമുഖ്യത്തിൽ അത്തപ്പൂക്കളം ഒരുക്കലും പൊതുയോഗത്തിന് ശേഷം ഓണസദ്യയും ഉണ്ടായിരുന്നു.


