സ്വാതന്ത്ര്യദിനാഘോഷം: ഡ്രസ് റിഹേഴ്‌സൽ അരങ്ങേറി

Kerala Pathanamthitta

പത്തനംതിട്ട – കാതോലിക്കേറ്റ് കോളജ് മൈതാനത്ത് സംഘടിപ്പിക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സൽ അരങ്ങേറി. പത്തനംതിട്ട നർകോട്ടിക് സെൽ ഡിവൈഎസ്പി ബി അനിൽ നേതൃത്വം നൽകി. പൊലിസ്, എക്‌സൈസ്, ഫയർ ഫോഴ്‌സ്, ഫോറസ്റ്റ് എന്നീ വകുപ്പുകളും എസ്പിസി, എൻസിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജെആർസി, ബാൻഡ് ഉൾപ്പെടെ 22 പ്ലറ്റൂൺ ഡ്രസ് റിഹേഴ്‌സലിൽ അണിനിരന്നു.

പൊലിസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയർഫോഴ്സ് രണ്ട്, എക്സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് നാല്, ജൂനിയർ റെഡ് ക്രോസ് മൂന്ന്, ഡിസ്പ്ലേ ബാൻഡ് സെറ്റ് രണ്ട് എന്നിങ്ങനെയാണ് പ്ലറ്റൂണുകളുടെ എണ്ണം. പെരുനാട് പൊലിസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജി വിഷ്ണുവാണ് പരേഡ് കമാൻഡർ. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ സംസ്‌കാരിക പ്രകടനത്തിന്റെ റിഹേഴ്സൽ നടത്തി. പങ്കെടുത്തവർക്ക് ജില്ലാ പഞ്ചായത്ത് ലഘുഭക്ഷണമൊരുക്കി.

സ്വാതന്ത്ര്യദിനത്തിലെ കലാ – സാംസ്‌കാരിക പരിപാടികൾക്ക് വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില നേതൃത്വം നൽകും. ദേശഭക്തിഗാനം, സുംബാ ഡാൻസ്, വഞ്ചിപ്പാട്ട്, നാഷണൽ ഇന്റഗ്രേഷൻ ഡാൻസ് എന്നിവ അവതരിപ്പിക്കും. സ്വാതന്ത്ര്യദിനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നൽകും. ജില്ലാ സപ്ലൈ ഓഫീസ്, കുടുംബശ്രീ മുഖേനെ ലഘുഭക്ഷണമൊരുക്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *