ആരോഗ്യ കർക്കിടക ഫെസ്റ്റ്

Pathanamthitta

പന്തളം – തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംഘടിപ്പിച്ച ആരോഗ്യ കർക്കടക ഫെസ്റ്റ് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കർക്കടമാസത്തിലെ ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. കർക്കടക കഞ്ഞി കൂട്ട്, പത്തിലകൾ കൊണ്ടുള്ള വിഭവങ്ങൾ എന്നിവയുടെ പ്രദർശന വിപണനമേളയും ഒരുക്കി. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ മാൻസി അലക്‌സ് ആരോഗ്യ സെമിനാർ ക്ലാസ് നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, അംഗം ശ്രീവിദ്യ, സിഡിഎസ് ചെയർപേഴ്‌സൺ രാജി പ്രസാദ്, വൈസ് ചെയർപേഴ്‌സൺ ശ്രീദേവി, കമ്മ്യൂണിറ്റി കൗൺസലർ ദീപ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എസ് കൃഷ്ണകുമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *