വൈ.എം.സി.എ. എക്യുമെനിസത്തിന് *അടിത്തറ പാകിയ പ്രസ്ഥാനം: ജെനിഷ്കുമാർ എം.എൽ.എ

Pathanamthitta

കോന്നി: വൈ.എം.സി.എ. എക്യുമെനിസത്തിന് അടിത്തറ പാകി നവ സമൂഹ സൃഷ്ട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥനമാണെന്നു കെ.യൂ ജനീഷ് കുമാർ എം എൽ എ . വൈ.എം.സി.എ. സ്ഥാപകൻ സർ ജോർജ് വില്യംസിൻ്റെ 204 മത് ജന്മദിനാഘോഷവും,. എക്യൂമെനിക്കൽ അസംബ്ളിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിഷൻ ആൻഡ് ഡെവലപ്മെൻ്റ് കമ്മറ്റിയുടെയും, കൾചറൽ ബോർഡിൻ്റെയും, സംയുക്താഭിമുഖ്യത്തിൽ കോന്നി എലിയറക്കൽ രാജൻ അച്ചൻ ഫൗണ്ടേഷൻ. ക്യാമ്പ് സെൻ്ററിൽ നടത്തിയ എക്യൂമെനിക്കൽ അസംബ്ലിയിൽ മുൻ ദേശിയ പ്രസിഡൻറ് ലെബി ഫിലിപ് മാത്യൂ അദ്ധ്യക്ഷത വഹിച്ചു.

മിഷൻ ആൻഡ് ഡെവലപ്മെൻ്റ് കമ്മറ്റി മുൻ സംസ്ഥാന ചെയർമാൻ റവ. ഫാ. ഷൈജു കുര്യൻ എക്യൂമെനിക്കൽ ന്ദേശം നൽകി. കെ വി തോമസ്, ടീ എസ് തോമസ്, മാത്യൂ എബ്രഹാം, രാജു ജോൺ മല്ലശ്ശേരി, അനിൽ ജോർജ് സാബു എ സാമുവേൽ , വിത്സൺ മാത്യൂ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ
വൈ എം സി എ എക്യൂമെനിക്കൽ അസംബ്ലിയൂം, സർ ജോർജ് വില്യംസിൻ്റെ 204 മത് ജന്മദിനാഘോഷം കോന്നി എലിയറക്കൽ രാജൻ അച്ചൻ ഫൗണ്ടേഷൻ ക്യാമ്പ് സെൻ്ററിൽ കെ യൂ ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. ടീ എസ് തോമസ്, രാജു ജോൺ മല്ലശേരി, കെ വി തോമസ്, ലെബി ഫിലിപ്, റവ ഫാ ഷൈജു കുര്യൻ, മാത്യൂ എബ്രഹാം, സാബു എ സാമുവേൽ എന്നിവർ സമീപം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *