അന്താരാഷ്ട്ര യുവജന ദിനം: റെഡ് റിബൺ പ്രശ്നോത്തരി സംഘടിപ്പിച്ചു

Pathanamthitta

പത്തനംതിട്ട – അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് എച്ച്ഐവി/ എയ്ഡ്സ് അവബോധം സൃഷ്ടിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ റെഡ് റിബൺ പ്രശ്നോത്തരി തുമ്പമൺ ജില്ലാ ട്രെയിനിങ് സെന്ററിൽ സംഘടിപ്പിച്ചു. കോന്നി ആരോഗ്യബ്ലോക്കിന്റെ പരിധിയിലുള്ള പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂളിലെ എ ജി മഹേശ്വർ, അഭിഷേക് പി നായർ സഖ്യം ഒന്നാം സ്ഥാനവും ഇലന്തൂർ ആരോഗ്യ ബ്ലോക്കിലെ എസ് എൻ ഡി പി ഹൈസ്‌കൂളിലെ ദേവഹിത്, അക്ഷര സുരേഷ് സഖ്യം രണ്ടാം സ്ഥാനവും തുമ്പമൺ ബ്ലോക്കിലെ തോട്ടക്കോണം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ എസ് ആവണി, ഐറിൻ സാറ ബിജു സഖ്യം മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 5000, 4000,3000 രൂപയും മത്സരാർത്ഥികൾക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഒന്നാം സ്ഥാനം ലഭിച്ചവർ ഓഗസ്റ്റ് 11 ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല റെഡ് റിബൺ മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കും.

സുസ്ഥിര വികസന ആരോഗ്യ ലക്ഷ്യങ്ങളുടെ ഭാഗമായി 2030 ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുക, എച്ച്ഐവി ബാധിതരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക, എച്ച്ഐവി ബാധിതരെ മാറ്റി നിർത്തുന്ന പ്രവണത അവസാനിപ്പിക്കുകയും സാമൂഹിക പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്നിവയാണ് ബോധവൽക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.

നൂറോളം സ്‌കൂളുകളിൽ നിന്നും ബ്ലോക്ക്തല മത്സരവിജയികളായ 10 ടീമുകളാണ് ജില്ലയിൽ മാറ്റുരച്ചത്. ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. നിരൺ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ എസ് ശ്രീകുമാർ, തുമ്പമൺ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ശ്രുതി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ ബിജു ഫ്രാൻസിസ്, ഹെൽത്ത് സൂപ്പർവൈസർ ആശ എന്നിവർ സംസാരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *