പത്തനംതിട്ട – കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ നടപടികളുടെ ഭാഗമായുള്ള ഈ എസ് എ നിയമം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ മുൻ എം.പി ജോയി ഏബ്രഹാം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ജനകീയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുന്ന മലയോര കർഷകരെ ദോഷകരമായി ബാധിക്കുന്ന നിയമനടപടികൾക്കെതിരെ ഉമ്മൻചാണ്ടി സർക്കാർ നിയമിച്ച ഉമ്മൻ വി ഉമ്മൻ കമ്മിഷൻ റിപ്പോർട്ടിനു വിരുദ്ധമായതും കർഷക രെ ദ്രോഹിക്കുന്നതും ആണ് നിലവിലെ ഇ എസ് എ നിയമങ്ങൾ എന്ന് ജോയി ഏബ്രഹാം അഭിപ്രായപെട്ടു.
ജില്ലാ പ്രസിഡന്റ് അഡ്വ.വർഗീസ് മാമ്മൻ എം എൽ എ ആദ്ധ്യക്ഷത വഹിച്ചു. പ്രൊഫ ഡി കെ ജോൺ, ജോൺ കെ മാത്യൂസ്, എബ്രഹാം കലമണ്ണിൽ, ജോർജ് കുന്നപ്പുഴ, ബാബു വർഗീസ്, ജോർജ് വര്ഗീസ് കൊപ്പാറ, വറുഗീസ് ജോൺ, ടി എബ്രഹാം , റോയി ചാണ്ടപ്പിള്ള, തോമസ് മാത്യു ആനിക്കാട്,ജോൺസൺ കുര്യൻ, രാജു പുളിമ്പള്ളിൽ, ദിപു ഉമ്മൻ, വൈ. രാജൻ, രജീവ് താമരപ്പള്ളിൽ,ഉമ്മൻ മാത്യു വടക്കേടം, ജേക്കബ് ജോർജ് കുറ്റിയിൽ, സാം മാത്യു, സഖറിയ കരുവേലിൽ, ഷിബു പുതുക്കേരിൽ, ജോർജ് മാത്യു,വറുഗീസ് ചള്ളക്കൽ, ജോസ് കൊന്നപ്പാറ, വി.പി. ഏബ്രഹാം,വി.ആർ രാജേഷ്, തോമസ് കുട്ടി കുമ്മണ്ണൂർ, ബിനു കുരുവിള, ജോർജ്ജി മാത്യു, രഘു വേങ്ങാട്ടൂർ,ജെൻസി കടുവങ്കൽ, കുഞ്ഞുമോൻ കെങ്കിരേത്ത്എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
കേന്ദ്ര സർക്കാരിന്റെഇ എസ് എ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സമരം കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജനറൽ മുൻ എം.പി. ജോയ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ., പ്രൊഫ. ഡി.കെ. ജോൺ, ജോൺ കെ. മാത്യൂസ്, എബ്രഹാം കലമണ്ണിൽ, ജോർജ് കുന്നപ്പുഴ എന്നിവർ സമീപം.
What do you feel about this post?
Like
Love
Happy
Haha
Sad

