ഡോ. എബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് മാതൃ അതിരൂപത വിട നൽകി ; കബറടക്കം തിരുവല്ലയിൽ നടന്നു !!

Pathanamthitta

തിരുവല്ല – കാലം ചെയ്ത മൂവാറ്റുപുഴ മുൻ രൂപതാ അധ്യക്ഷൻ ഡോ. എബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് മാതൃ അതിരൂപതയായ തിരുവല്ല അതിരൂപതയും വിശ്വാസ സമൂഹവും വിട നൽകി. തിരുവല്ല സെൻറ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നടന്ന കബറടക്ക ശുശ്രൂഷകൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിച്ചു.വിവിധ സഭകളിലെ മെത്രാപ്പോലീത്തമാരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്ത ചടങ്ങുകളോടെ, കത്തീഡ്രൽ മദ്ബഹായുടെ പിന്നിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് ഭൗതികശരീരം കബറടക്കിയത്.

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ആർച്ച് ബിഷപ്പുമാരായ തോമസ് തറയിൽ, ആൻഡ്രൂസ് താഴത്ത്, ബിഷപ്പുമാരായ ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് സെറാഫിൻ, മാർ ജെയിംസ് ആനാപറമ്പിൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, ശിവഗിരി മഠത്തിലെ സ്വാമി സൂക്ഷ്മാനന്ദ, മാർത്തോമാ സഭ വികാരി ജനറാൾ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സഹകാർമികരായി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *