പെരിങ്ങരയിൽ ‘ചങ്ങാതിക്കൊരു തൈ’ പദ്ധതിക്ക് തുടക്കം

Pathanamthitta

തിരുവല്ല – ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ‘ചങ്ങാതിക്കൊരു തൈ’ പദ്ധതി ആരംഭിച്ചു. പഞ്ചായത്തിന്റെ സഹകരണത്തിലൂടെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പെരിങ്ങര പി എം വി ഹൈസ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് നിർവഹിച്ചു. വീട്ടിൽനിന്നും വിദ്യാർഥികൾ കൊണ്ടുവന്ന ഔഷധ -ഫല വൃക്ഷത്തൈകൾ സ്‌കൂളിലെ സഹപാഠിക്ക് കൈമാറിയാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകളിൽ തൈ നടുന്നതിനും പരിപാലിക്കുന്നതിനുമുള്ള നിർദേശം അധ്യാപകർ നൽകി. നവകേരളം കർമ പദ്ധതിയുടെ ‘ഒരു കോടി ജനകീയ വൃക്ഷവത്കരണം- ഒരു തൈ നടാം’ കാമ്പയിന്റെ ഭാഗമായാണ് പദ്ധതി. പ്രഥമാധ്യാപിക റിറ്റി അധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റിക്കു മോനി വർഗീസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അശ്വതി രാമചന്ദ്രൻ, സനൽകുമാരി, എം സി ഷൈജു എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *