പള്ളി സെമിത്തേരിക്കും ഭൂമി

Pathanamthitta
Print Friendly, PDF & Email

അടൂർ – തലമുറ അന്തിയുറങ്ങുന്ന ഭൂമിക്കും പട്ടയം ലഭിച്ച സന്തോഷത്തിലാണ് അടൂരിലെ ഒരു വിഭാഗം ജനങ്ങൾ .
പള്ളിക്കൽ വില്ലേജിലെ സെന്റ് ജോർജ് ഓർത്തോഡോക്‌സ് പള്ളി സെമിത്തേരി ഭൂമിക്കാണ് പട്ടയം ലഭിച്ചത്. കടമ്പനാട് കെ.ആർ.കെ.പി.എം ബി.എച്ച്.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പട്ടയ മേളയിൽ പള്ളി വികാരി ഫാ. ഡോ. ജോർജി ജോസഫിനു റവന്യു വകുപ്പ് മന്ത്രി കെ രാജൻ അവകാശ രേഖ കൈമാറി. 11 ആർ ഭൂമിക്കാണ് പട്ടയം. ഇളംപള്ളിൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയുടെ പേരിൽ ഭൂമി പതിച്ചു നൽകണമെന്നു കാണിച്ച് അധികാരികൾ സമർപ്പിച്ച അപേക്ഷയിലാണ് സർക്കാർ ഉത്തരവ് പ്രകാരം പട്ടയം ലഭിച്ചത്. വസ്തു പരിശോധിച്ച്, ഫെയർ വാല്യു ആർ ഒന്നിന് 44,880 രൂപ നിരക്കിലാണ് പതിച്ചു നൽകിയത്. ട്രസ്റ്റി അനിൽ വർഗ്ഗീസ്, സെക്രട്ടറി ജോയ്കുട്ടി, കമ്മിറ്റി അംഗം ഒ വർഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *