തിരുവനന്തപുരം – നാഷണൽ ഫിലിം അക്കാദമി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവൽ 2024 ൽ “അനസ് പത്തനംതിട്ട” രണ്ട് അവാർഡുകൾ സ്വന്തമാക്കി നാടിനു അഭിമാനമായി. അനസ് നായകനായി അഭിനയിച്ച ചിത്രങ്ങളായ ‘ഇളം കാറ്റിനു മികച്ച നടനുള്ളതും ‘ശ്രാവ്യ’ ത്തിനു മികച്ച നിർമ്മാതാവിനുള്ളതുമായ എക്‌സലൻസ് പുരസ്‌കാരങ്ങൾ സർക്കാരിന്റെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വച്ചു നടന്ന ചടങ്ങിൽ വിതരണം ചെയ്തു. രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തതു സംസ്ഥാന അവാർഡ് ജേതാവായ സുഹൈൽ അഞ്ചൽ ആണ്. ചടങ്ങ് ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. സിനിമ, സീരിയൽ രംഗത്തെ നിരവധി പേർ പങ്കെടുത്തു. അനസിനു നേരത്തെ മികച്ച നടനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട കുലശേഖരപതിയിൽ ആണ് താമസം. ഐഎച്ച്ആർഡി ഉദ്യോഗസ്ഥനാണ്.

ഭാര്യ ഡോ: വഹീദാ റഹ്മാൻ (ഗവ: ആയുർവേദ ആശുപത്രി, പത്തനംതിട്ട), മകൾ ഫാത്വിമ നൗറ (ആയുർവേദ വിദ്യാർത്ഥിനി).
What do you feel about this post?
Like
Love
Happy
Haha
Sad

