കുട്ടനാട് ദുരന്ത പരിഹാരത്തിനായി വീപ്പയിലെ ജലത്തിൽ നിന്ന് ഉപവാസ സമരം

Kerala Alappuzha
Print Friendly, PDF & Email

കുട്ടനാട് : എല്ലാ പാടശേഖരങ്ങളുടെയും അകം – പുറംകല്ല് കെട്ടി ബണ്ട് ഉയർത്തുക, തോട്ടപ്പള്ളിയിലും ,തണ്ണീർമുക്കത്തും ഹൈടെക് പമ്പ് സ്ഥാപിക്കുക, എല്ലാ ജലാശയങ്ങളിലെയും പോളയും എക്കലും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുക, വെള്ളപ്പൊക്ക ദുരന്തത്തിൽപ്പെട്ടിരിക്കുന്ന എല്ലാ കുടുംബങ്ങൾക്കും അടിയന്തിരമായി 25000 രൂപാ ധനസഹായം നല്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്അതി ജീവനo കുട്ടനാട് സംരക്ഷണഏകോപന സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ട്രേറ്റ് പടിക്കൽ നടന്ന ജല ഉപവാസസമരം പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേരള സംസ്ഥാന ജനകിയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.

കുട്ടനാടിനെ ദുരന്ത ഭൂമിയായ് പ്രഖ്യാപിച്ച് കൊണ്ട് അടിയന്തിര സഹായം നല്കാൻ സർക്കാർ തയ്യാറാകണം അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ സംബന്ധിച്ച് ഇനി പഠനങ്ങളല്ല പരിഹാരമാണ് ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പതിനായിരക്കണക്കിന് കുടുംബങ്ങളാണ് കഴിഞ്ഞ രണ്ടുമാസമായി ദുരന്ത സമാനമായ ദുരിതം അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുളിക്കുന്ന് ഫെറോന പള്ളി വികാരി റവ: ഡോ. ടോം പുത്തൻ കളം മുഖ്യ പ്രഭാഷണം നടത്തി. വിശാല കുട്ടനാട് സംരക്ഷണ സമിതി പ്രസി പ്രസിഡന്റ് മോൻസി ജോസഫ് അദ്ധ്യക്ഷനായി .

സമിതി ചെയർമാൻ ബി.കെ വിനോദ് സമരത്തിന് നേത്യത്വം നല്കി. രക്ഷാധികാരി അഡ്വ എസ് സുദർശന കുമാർ ,ജനറൽ സെക്രട്ടറി പി.ആർ സതീശൻ സോണിച്ചൻ പുളിങ്കുന്ന് . ജോൺ സി. ടിറ്റോ, റോയി മുട്ടാർ, റ്റി.മുരളി, അലക്സ് മാത്യൂ ബാബു വടക്കേടം, വി.ജെ. ലാലി, ബിജുകുമാർ കൈനകരി , ജോഷി വർഗ്ഗീസ്,സുരേഷ് കുമാർ തോട്ടപ്പള്ളി,സുഗന്ധി മോൾ, ,സി.കെ.കൃഷ്ണകുമാർ,ജോസ് കുട്ടി ജോസഫ്, റെജി കുട്ടനാട് തുടങ്ങിയവർ പ്രസംഗിച്ചു. വലിയ ജാറുകളിൽ വെള്ളം നിറച്ച് അതിൽ ഇറങ്ങി നിന്നുകൊണ്ട് പ്രവർത്തകർ നടത്തിയ സമരത്തിൽ കുട്ടനാട്ടിൽ നിന്നുള്ള നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *