തിരുവനന്തപുരം :- ഓണം പ്രമാണിച്ചു ആശ്വാസമായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചു. ‘ഹാപ്പി അവേഴ്‌സ്’ എന്ന പേരിൽ ജൂലൈ 31 വ്യാഴാഴ്ച വരെയാണ് ഈ വിലക്കുറവ് ലഭ്യമാവുക. ദിവസവും ഉച്ചയ്ക്ക് രമുണിക്ക് മുതൽ നാല് മണി വരെയാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക. തിരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്കാണ് ഈ സമയത്ത് വിലക്കുറവ് നൽകുന്നത്. സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10% വരെ അധിക വിലക്കുറവ് വിവിധ ഉൽപ്പന്നങ്ങൾക്ക് ഈ സമയത്ത് ലഭിക്കും. അരി, എണ്ണ, സോപ്പ്, ശർക്കര, ആട്ട, റവ, മൈദ, ഡിറ്റർജന്റുകൾ, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിൻ തുടങ്ങിയ അവശ്യവസ്തുക്കൾക്ക് ഈ പ്രത്യേക വിലക്കുറവുണ്ട്. ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക ലാഭം നേടാൻ ഈ ‘ഹാപ്പി അവേഴ്‌സ്’ സഹായകമാകും.
*ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ ലഭ്യം.
*സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്കാണ് കിഴിവ്.
*സാധാരണ വിലക്കുറവിനെക്കാൾ 10% അധിക ലാഭം.
*അരി, എണ്ണ, സോപ്പ്, ശർക്കര തുടങ്ങിയവയ്ക്ക് കിഴിവ്.
*ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക ലാഭം നേടാം.


