തിരുവനന്തപുരം: ഈ വർഷത്തെ സൗജന്യ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം ഇന്ന് നടക്കും. കിറ്റുകൾ നാളെ മുതൽ ഞായറാഴ്ച വരെ റേഷൻ കടകളിൽനിന്ന് വാങ്ങാം . എ.എ.വൈ കാർഡുകാർക്കും, ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഇത്തവണ ഓണക്കിറ്റ് നൽകുന്നത്. എ.എ.വൈ കാർഡുടമകൾ അവരവരുടെ റേഷൻകടകളിൽ നിന്നാണ് കിറ്റ് വാങ്ങേണ്ടത്. തുണി സഞ്ചി ഉൾപ്പെടെ 14 ഇനം ഭക്ഷ്യോൽപന്നങ്ങളാണ് കിറ്റിലുള്ളത്.
ഓണം പ്രമാണിച്ചു റേഷൻ കടകൾ 27, 28 തീയതികളിൽ തുറന്ന് പ്രവർത്തിക്കും. തിരുവോണം മുതൽ ചതയദിനം വരെ മൂന്നുദിവസം അവധിയായിരിക്കും.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

