ഇടുക്കി: കാലത്തിനു മുമ്പേ നടന്ന കർമയോഗിയായിരുന്നു കെ. കാമരാജെന്ന് മുൻ എം.എൽ.എ പി.സി ജോസഫ് അഭിപ്രായപ്പെട്ടു. കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച കാമരാജ് ജയന്തി വാരാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ഭാരതത്തിലെ വിശിഷ്ട രാഷ്ട്രീയ നേതാക്കളിൽ ഒരാളായ കാമരാജിന്റെ ജീവിതം അളവറ്റ സമർപ്പണത്തിന്റെയും സേവനപരമായ രാഷ്ട്രീയത്തിന്റെയും ഉദാത്ത മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം സാധാരണക്കാർക്ക് ലഭ്യമാക്കാൻ കാമരാജ് നടത്തിയ ശ്രമങ്ങൾ ഇന്ത്യയുടെ സാമൂഹിക പുരോഗതിയിൽ നിർണായകമായ പങ്ക് വഹിച്ചു.
സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയെ ആദ്യമായി നടപ്പിലാക്കിയത് കാമരാജായിരുന്നുവെന്നും, ഈ പദ്ധതി പിന്നീട് ദേശീയ തലത്തിൽ മാതൃകയായി മാറിയതായും അദ്ദേഹം ഓർമ്മിപ്പിച്ചു. ഫൗണ്ടേഷൻ കേന്ദ്ര ചെയർമാൻ എ നീല ലോഹിതദാസൻ നാടാർ അധ്യക്ഷനായിരുന്നു. കൊച്ചറ മോഹനൻ നായർ, പരശുവക്കൽ രാജേന്ദ്രൻ ,അജോ കുറ്റിക്കൻ, ജോസ് പൂവത്തുംമൂട്ടിൽ, കെ എൻ റോയി, ഐ.മാത്യു, സി.സി ചാക്കോ, രവി പടിക്കൽ പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

ചിത്രവിവരണം: കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച കാമരാജ് ജയന്തി വാരാഘോഷങ്ങളുടെ സമാപന സമ്മേളനം മുൻ എംഎൽഎ: പി.സി.ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

