തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി നേത്രരോഗ വിഭാഗത്തിന്റെയും കേരളാ സൊസൈറ്റി ഓഫ് ഒഫ്ത്താല്‍മിക്ക് സര്‍ജന്‍സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഗ്ലൂക്കോമയെ അധികരിച്ച് മെഡിക്കല്‍ പി.ജി. ഡോക്ടര്‍മാര്‍ക്കായി നടത്തിയ സെമിനാര്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ജോണ്‍ വല്യത്ത് ഉദ്ഘാടനം ചെയ്തു. നേത്രരോഗ വിഭാഗം മേധാവി ഡോ സതീഷ് തോമസ് അധ്യക്ഷത വഹിച്ചു. കേരളാ സൊസൈറ്റി ഓഫ് ഒഫ്ത്താല്‍മിക്ക് സര്‍ജന്‍സിന്റെ ചെയര്‍മാന്‍ ഡോ. വി.എ. ബാസ്റ്റിന്‍, ബിലീവേഴ്‌സ് ആശുപത്രി നേത്രരോഗ വിഭാഗം അസോ.പ്രഫസറും സെമിനാര്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഡോ. ലീന മറിയം, ഒഫ്ത്താല്‍മിക്ക് സൊസൈറ്റി പത്തനംതിട്ട ഘടകം അധ്യക്ഷന്‍ ഡോ. ഷെയ്ന്‍ മാത്യു ചെറിയാന്‍, മധുര അരവിന്ദ് നേത്രാശുപത്രി ഗ്ലൂക്കോമ വിഭാഗം മേധാവി ഡോ. ജോര്‍ജ് പുത്തൂരാന്‍, ട്രിച്ചി മഹാത്മാ നേത്രാശുപത്രി ഗ്ലൂക്കോമ വിഭാഗം മേധാവി ഡോ പ്രസന്ന രമേശ് എന്നിവര്‍ പ്രസംഗിച്ചു.



