വിലക്കുറവിൽ വെളിച്ചെണ്ണ ലഭ്യമാക്കാൻ നടപടി : മന്ത്രി ജി ആർ അനിൽ

Pathanamthitta

കോന്നി – വിലക്കുറവിൽ വെളിച്ചെണ്ണ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. നവീകരിച്ച കോന്നി സപ്ലൈകോ സൂപ്പർമാർക്കറ്റ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് ഗുണമേന്മയുള്ള
വെൡച്ചെണ്ണ സപ്ലൈകോ വഴി ആവശ്യമെങ്കിൽ ലഭ്യമാക്കും.

ഓണ വിപണിയിലെ വില നിയന്ത്രിക്കാൻ അരിയും മറ്റു ഉൽപന്നങ്ങളും സപ്ലൈകോ, റേഷൻ കടകളിലൂടെ കൂടുതൽ ലഭ്യമാക്കും. ഗ്രാമങ്ങളിൽ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കും. വിപണിയിൽ ഇടപെടുന്ന പ്രസ്ഥാനമാണ് സപ്ലൈകോ. നാലു വർഷത്തിനിടെ 109 പുതിയ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ തുറന്നു. 1700 ഓളം സൂപ്പർമാർക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. 13 സബ്‌സിഡി ഉൽപന്നങ്ങൾ വിലമാറ്റമില്ലാതെ എട്ടുവർഷം വിതരണം ചെയ്യാൻ സാധിച്ചതും നേട്ടമാണ്. അതിവേഗതയിലാണ് കോന്നിയുടെ വികസനമെന്നും മന്ത്രി കൂട്ടിചേർത്തു.

കെ യു ജനീഷ് കുമാർ എംഎൽഎ അദ്ധ്യക്ഷനായി. കോന്നി വികസന പാതയിലാണ്. പുനലൂർ-മൂവാറ്റുപുഴ മലയോര ഹൈവേ, മെഡിക്കൽ കോളജ്, ജില്ലാ സ്ഥാപനങ്ങൾ എന്നിവ കോന്നിയുടെ മുഖഛായ മാറ്റിയതായി എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ആദ്യ വിൽപനന നടത്തി. ജില്ലാ സപ്ലൈ ഓഫീസർ കെ ആർ ജയശ്രീ, സപ്ലൈകോ റീജിയണൽ മാനേജർ ബോബൻ കോട്ടയം എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *