ഇലവുംതിട്ട – ചൈനയിലെ തായ്‌വാനിൽ നടന്ന ആർട്ടിസ്റ്റിക്ക് റോളർ സ്കേറ്റിങ്ങ് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ കപ്പിൾ ഡാൻസിൽ ഗോൾഡ് മെഡലും, ഫ്രീ സ്‌കേറ്റിങ്, സോളോ ഡാൻസ് എന്നീ ഇനങ്ങളിൽ 2 സിൽവർ മെഡലും കരസ്ഥമാക്കി ഇന്ത്യയെ പ്രതിനിധീകരിച്ച ഇലവുംതിട്ടക്കാരൻ പ്രണവ് ബാലു തിരികെയെത്തിയപ്പോൾ അനുമോദനങ്ങളുമായി, പരമ്പരാഗത ആറന്മുള കണ്ണാടി നിർമ്മാതാവായ മുരുകൻ ആർ ആചാരിക്കൊപ്പം ടീം പത്തനംതിട്ടക്ക് വേണ്ടി ജിബു വിജയൻ ഇലവുംതിട്ടയും പ്രാദേശിക മാധ്യമ പ്രവർത്തകരും അനുമോദനങ്ങളും ഉപഹാരവുമായി എത്തിയപ്പോൾ.
ഇന്നലെ വൈകുന്നേരം പ്രണവ് ബാലുവിന്റെ പിറന്നാൾ ദിനത്തിലാണ് തറയിൽ കുടുംബത്തിന്റെ സന്തോഷത്തിനൊപ്പം പങ്കുചേരാൻ എല്ലാവരും എത്തിയത്. കേക്ക് മുറിച്ചു പിറന്നാൾ ആഘോഷത്തിനൊപ്പം പങ്കുചേരുകയും, ടീം പത്തനംതിട്ടയുടെ ഉപഹാരമായി ആറന്മുള കണ്ണാടി പ്രണവ് ബാലുവിന് സമ്മാനിക്കുകയും ചെയ്തു. പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് വേണ്ടി അശോകൻ ഇലവുംതിട്ട, രതീഷ് മാതൃഭൂമി, എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രണവിന് പുരസ്കാരം സമ്മാനിച്ചു.

ചെറുപ്പം മുതൽ പ്രണവിന്റെ ഇഷ്ടങ്ങൾക്കൊപ്പം പിന്തുണയുമായി കൂടെ നിൽക്കുന്ന ഇലവുംതിട്ട തറയിൽ സൂപ്പർമാർക്കറ്റ് ഉടമയായ ബാലുവിനും, ചൈതന്യക്കും അഭിനന്ദനങ്ങൾ നേരുകയും ചെയ്തു. ലോക ചാമ്പ്യനായ പത്തനംതിട്ടക്കാരൻ അഭിജിത്ത് അമൽരാജ്, എഷ്യൻ ചാമ്പ്യൻഷിപ്പ് ഗോൾഡ് ജേതാവ് വക്കാസ്യ ലക്ഷമി നാരായണും ആണ് പ്രണവിന്റെ പരിശീലകർ. ഇനി നടക്കാൻ പോകുന്ന ദേശീയ ഐസ് സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിലേക്ക് പ്രണവിന് സെലക്ഷൻ കിട്ടിയിട്ടുണ്ട്. ജൂൺ 25 മുതൽ ഡെറാഡൂണിൽ വെച്ചാണ് ദേശീയ ഐസ് സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ദേശീയ ചാമ്പ്യനായി.. ലോക മത്സരങ്ങളിലേക്കും പ്രണവ് ബാലു മുന്നേറട്ടെ എന്നാശംസകളോടെ…
ടീം പത്തനംതിട്ടക്ക് വേണ്ടി, മുരുകൻ ആറന്മുളക്കൊപ്പം, ജിബു വിജയൻ ഇലവുംതിട്ട
What do you feel about this post?
Like
Love
Happy
Haha
Sad

