പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് വെറ്ററൻസ്,

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജിലെ മുതിർന്ന പൂർവ്വ വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയായ കാതോലിക്കേറ്റ് കോളേജ് വെറ്ററൻസിന്റെ അഞ്ചാമത് സമാഗമം സെയിന്റ് പീറ്റേഴ്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . ഗ്രൂപ്പ് ലീഡർ ടി. ജി. മാത്യു അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം കാതോലിക്കേറ്റ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. എബ്രഹാം ജോർജ് ഉദ്ഘടനം ചെയ്തു . ഡോ. അന്നമ്മ ജേക്കബ് പ്രാർത്ഥനാ ഗാനം ആലപിക്കുകയും ,ഗ്രൂപ്പ് സംഘാടകൻ ഉമ്മൻ ജോർജ് , റവ. ഫാദർ ജോൺസൻ പാറക്കൽ, പ്രൊഫ. കെ. എം. തോമസ് , ബാബി സി. ജോഷ്വ , എക്സിക്യൂട്ടീവ് അംഗം ജോർജ് മാത്യു ,, എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങൾ തോമസ് പി. കോശി, കെ. ടി. വര്ഗീസ്, എബ്രഹാം കോശി, ബാബി സി. ജോഷ്വ , രാജേന്ദ്രനാഥ്, ജോൺ പി. തോമസ്, ഡോ. ജോസ് പാറക്കടവിൽ, ശ്രീകുമാരൻ നായർ, ജോസഫ് ജേക്കബ്, ജോസ് പൈക്കാട്, ഡോക്ടർ മാത്യു ജോർജ്, ജാൻസ് കോശി, പ്രൊഫസർ രജി വര്ഗീസ്, വര്ഗീസ് സാമുവേൽ, അഡ്വ. ശാന്തമ്മ തോമസ് തുടങ്ങിയവർ സംസാരിച്ചു .

ഫോട്ടോ ക്യാപ്ഷൻ :
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മുതിർന്ന പൂർവ്വ വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയായ കാതോലിക്കേറ്റ് കോളേജ് വെറ്ററൻസിന്റെ അഞ്ചാമത് സമാഗമ സമ്മേളനം കാതോലിക്കേറ്റ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. എബ്രഹാം ജോർജ് ഉദ്ഘടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *