ന്യൂയോർക്ക് – കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകനും, പഴയ സെമിനാരി മുൻ മാനേജരുമായ, മീനടം സെൻറ് ജോർജ് ഓർത്തഡോക്സ് അംഗവും ആയിരിക്കുന്ന കുറിയന്നൂർ തോമസ് ഏബ്രഹാം കോർ എപ്പിസ്കോപ്പാ അച്ചൻ (78) (കപ്പലാംമൂട്ടിൽ അച്ചൻ ) അമേരിക്കയിൽ വെച്ച് ചികിത്സയിലിരിക്കെ ആശുപത്രി കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്. അമേരിക്കയിലുള്ള ബന്ധുവിന്റെ വീട്ടിൽ വിസിറ്റിംഗ് പോയതായിരുന്നു. അവിടെവച്ച് ദേഹാസ്യം ഉണ്ടാവുകയും , വെന്റിലേറ്ററിൽ സഹായത്തോടെയാണ് ഏകദേശം മൂന്നു ആഴ്ചയോളം ഹോസ്പിറ്റലിൽ കഴിയുകയായിരുന്നു. ഇന്ത്യൻ സമയം 7:30 am ആയിരുന്നു അന്ത്യം.
കോട്ടയത്തെ പ്രമുഖ പള്ളികളിലും , മീനടം ,തോട്ടക്കാട്ട് സമീപമുള്ള ടി എം യു പി സ്കൂളിൽ പ്രധാന അദ്ധ്യാപകനായി വളരെ ഏറെ കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഓർത്തഡോക്സ് സഭയിലെ കോട്ടയം ഭദ്രാസനാധിപൻ ഡോ :യുഹാനോൻ മാർ ദിയസ്കോർസ് തിരുമേനിയെ പഠിപ്പിച്ച അദ്ധ്യാപകൻ കൂടിയാണ് അച്ചൻ, പരേതയായ കൊച്ചമ്മയും. ഇടവക പള്ളി അച്നുവേണ്ടി പൗരോഹിത്യ കനക ജൂബിലി ആഘോഷിച്ചത് ഈ 2025 വർഷമായിരുന്നു. ബഹുമാനപ്പെട്ട അച്ചൻ ഏറെക്കാലം പാമ്പാടി ഇലകൊടിഞ്ഞിയിലുള്ള സ്വന്തം ഭവനത്തിൽ വിശ്രമ ജീവിതത്തിൽ ആയിരുന്നു.
പരേതയായ അന്നമ്മ വർഗീസ് കൊച്ചമ്മയാണ് സഹധർമ്മിണി. മക്കൾ : ജോജി (contractor), ജോബി ( Uk ) , ജ്യോതി (ഷാർജ)
What do you feel about this post?
Like
Love
Happy
Haha
Sad

