അടൂർ – തട്ട തോലൂഴം ക്ഷീരോൽപാദക സഹകരണ സംഘത്തിലും സമീപത്തെ കടകളിലും പൂട്ടുകുത്തി തുറന്നാണ് മോഷ്ടാവ് കയറിയത്.
മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. തോലൂഴം സഹകരണ സംഘത്തിലെ കമ്പ്യൂട്ടറിൻറെ യുപിഎസ് മോഷ്ടിച്ച കള്ളൻ തൊട്ടടുത്ത അങ്ങാടി കടയിലെ പണം ഉൾപ്പെടെ അപഹരിച്ചു. കൂടാതെ സമീപത്തെ ചെറിയ പച്ചക്കറി കടയിലെ ഇൻവർട്ടർ ബാറ്ററിയും പണവും കവർന്നു. അങ്ങാടി കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് മോഷ്ടാവ് കുടുങ്ങിയത്. സംഭവത്തിൽ കൊടുമൺ പോലീസ് അന്വേഷണം ആരംഭിച്ചു.


