കടമ്മനിട്ട ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ വളപ്പിലെ കെട്ടിട ഭാഗങ്ങൾ തകർന്നു വീണു :

Kerala Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – ഫിറ്റ്നസില്ലാത്തതിനാൽ രണ്ട് വർഷമായി ഉപയോഗിക്കാതിരുന്ന 80 ഓളം വർഷത്തെ പഴക്കമുള്ള കെട്ടിടത്തിൻ്റെ ഭാഗങ്ങളാണ് കഴിഞ്ഞ രാത്രി തകർന്ന് വീഞ്ഞത്. പഴയ കെട്ടിടം നിൽക്കുന്ന ഭാഗത്തേക്ക് കുട്ടികളെ പോകാൻ അനുവദിച്ചിരുന്നില്ലെന്നും കെട്ടിടം പൊളിച്ച് നീക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചർ പറഞ്ഞു. ഈ മാസം 28 ന് കെട്ടിടം പൊളിക്കാനുള്ള ലേല നടപടികൾ നടക്കാനിക്കുകയാണ്. പഴക്കം ചെന്ന കെട്ടിടം പൂർണ്ണമായും പൊളിച്ച് നീക്കി കുട്ടികൾക്കായി സ്കൂൾ ഗ്രൗണ്ട് നിർമ്മിക്കുമെന്നും ശ്രീലത ടീച്ചർ പറഞ്ഞു. ജില്ലാ കളക്ടറും സർക്കാരിന്റെ നൂലാമാലകളിൽ കുടുങ്ങിയാണ് ഇതുവരെ പൊളിച്ചു നീക്കാനുള്ള അനുമതി ലഭിക്കാതിരുന്നതെന്നും എത്രയും വേഗം കുട്ടികൾക്കായി കളിസ്ഥലം ഉണ്ടാക്കാനായി ഇത് പൂർണ്ണമായും പൊളിച്ചുമാറ്റുമെന്നും അറിയിച്ചു. രാത്രി ആയിരുന്നതിനാൽ ഒരു ദുരന്തം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *