വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു ; പാസ്റ്റർ അറസ്റ്റിൽ:

Crime
Print Friendly, PDF & Email

പന്തളം – വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ സുവിശേഷകനായ യുവാവ് പന്തളം പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനം വീട്ടിൽ ക്രിസ്ത്യൻ ഹാർട്ടറിന്റെ മകൻ പാസ്റ്റർ സാം ഹാർട്ടർ ( 37 ) ആണ് അറസ്റ്റിൽ ആയത്. തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ നിന്നും സാഹസികമായാണ് പ്രതിയെ പിടികൂടിയത്. വിദേശത്ത് നേഴ്സ് ആയ യുവതിയെയാണ് ഇയാൾ ചൂഷണം ചെയ്തത്. യുവതിയിൽ നിന്നും 16 ലക്ഷം രൂപയും ഇയാൾ കൈക്കലാക്കി. പത്തനംതിട്ട, തിരുവല്ല എന്നീ സ്റ്റേഷനുകളിൽ സാമ്പത്തിക തട്ടിപ്പിന് ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ട്. പന്തളം എസ് എച്ച് ഒ റ്റി ഡി പ്രജീഷ്,എസ് ഐ രാജൻ പി കെ ,എഎസ്ഐ ബി ഷൈൻ, പോലീസ് ഉദ്യോഗസ്ഥരായ എസ് അൻവർഷ, രഞ്ജിത്ത് ആർ, നിയാസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം ആണ് സാഹസികമായി പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *