കോന്നി സെന്റർ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ പ്രവർത്തനോദ്ഘാടനം

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി : കോന്നി സെന്റർ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ പ്രവർത്തനോദ്ഘാടനം മല്ലശ്ശേരി ബേത്ലഹേം മാർത്തോമ്മാ പള്ളിയിൽ സെന്റർ പ്രസിഡന്റ് റവ. രാജീവ്‌ ഡാനിയേൽ അച്ചന്റെ അധ്യക്ഷതയിൽ നടത്തപെട്ടു. മാർത്തോമ്മാ യുവജനസഖ്യം ജനറൽ സെക്രട്ടറി റവ. ബിനോയ്‌ ഡാനിയേൽ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണപരിപാടിയിൽ റവ. അഭിഷേക് ഡാൻ ഉമ്മൻ ക്‌ളാസുകൾക്ക് നേതൃത്വം നൽകി. 10, +2, ബിരുദം, ബിരുദാനാനന്തര ബിരുദം എന്നിവയിൽ ഉന്നത വിജയം നേടിയവർക്ക് മെഡലുകളും സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷതൈ നടുകയും ചെയ്തു. റവ. എം ജെ ചെറിയാൻ, റവ. പി. ഫിലിപ്പ്, റവ. റെജി ഡാൻ കെ ഫിലിപ്പോസ്, റവ. ജോമോൻ ജെ, റവ. എൽവിൻ ചെറിയാൻ എബ്രഹാം, റവ. ഡീക്കൻ സെബി കെ പോൾ, ഇവാ. പീറ്റർ മാത്യു, സ്റ്റെലിൻ എം ഷാജി, ജെനി ബാബു, അയന മറിയം ജേക്കബ്, നേഹ ജോൺ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *