നമ്മുടെ ബിജു കുമ്പഴയുടെ “ബിജു കുമ്പഴാസ് കിച്ചൺ” ഇന്നത്തെ വിഭവങ്ങൾ കണ്ടപ്പോൾ ഒന്ന് ഷെയർ ചെയ്യണമെന്ന് തോന്നി. !!

Food Pathanamthitta

പത്തനംതിട്ട – മലയാലപ്പുഴക്ക് പോകുന്ന വഴിയ്ക്ക് കുമ്പഴ ചന്ത കഴിഞ്ഞാലുടനെയുള്ള ഇടത്തോട്ടുള്ള റോഡ്. പഴയ കുമ്പഴ സരസിലേക്കുള്ള റോഡിലാണ് “ബിജു കുമ്പഴാസ് കിച്ചൺ”. സൊമാറ്റോയിലൂടെ ഓർഡറും ചെയ്യാവുന്നതാണ്. ചട്ടിച്ചോർ കഴിച്ച എന്റെ അഭിപ്രായം നല്ല ഭക്ഷണം എന്നുള്ളതാണ്. നല്ല ഭക്ഷണം തേടിപ്പോകുന്ന മലയാളിയുടെ പുതിയ ട്രെൻഡിനൊത്ത് തനി നാടൻ വിഭവങ്ങൾ ഒരുക്കിയാണ് “ബിജു കുമ്പഴാസ് കിച്ചൺ” നമ്മളെ അതിശയിപ്പിക്കുന്നത്. നാടൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് എന്തായാലും ഈ “ബിജു കുമ്പഴാസ് കിച്ചൺ” ഇഷ്ടപ്പെടുമെന്നുറപ്പ്. “ബിജു കുമ്പഴാസ് കിച്ചൺ” ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ട്, അതിലൂടെ ദിവസവും വിഭവങ്ങളുടെ അപ്‌ഡേഷനും ലഭിക്കും. സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ ബിജു കുമ്പഴ എന്ന ഫിലിപ്പോസ് മത്തായിയുടെ കടയാകുമ്പോൾ കള്ളത്തരങ്ങൾ ഒന്നും ഉണ്ടാകില്ലന്നുറപ്പ് .

ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട

ഇന്നത്തെ വിഭവങ്ങൾ താഴെ കാണുന്നതൊക്കെയാണ്. എല്ലാം തനി നാടൻ.

ഇന്നത്തെ ഉച്ചയൂണ് 😋

കുമ്പഴാസ് സ്പെഷ്യൽ ചട്ടി ചോറ് ; ❤ ഇന്നത്തെ സ്പെഷ്യൽ ❤ ചക്ക വേവിച്ചതും അയില കറിയും
കുത്തരി ചോറ്, എരിശ്ശേരി, തേങ്ങ അരച്ച മത്തി കറി, സാമ്പാർ, മോര് കറി, കോവക്ക തോരൻ, അവിയൽ, പച്ചടി, മത്തങ്ങാ, പയർ തൊടുകറി, ചീമ പുളി അച്ചാർ.

*ഫ്രൈ വിഭവങ്ങൾ ..
കിളിമീൻ, നെത്തോലി, മത്തി, ബീഫ്, ചിക്കൻ

*ബിരിയാണി ഐറ്റംസ്
ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി, പ്രോൺസ് ബിരിയാണി, എഗ്ഗ് ബിരിയാണി, വെജിറ്റബിൾ ബിരിയാണി, സ്പെഷ്യൽ കപ്പ ബിരിയാണി

😋😋 കൂട്ടു പുഴുക്ക് (കപ്പ,മധുര കിഴങ്ങ്, ,ചീമ ചേമ്പ്, പച്ച ഏത്തക്ക )

*കപ്പ വേവിച്ചത്

ബീഫ് കറി, ബീഫ് റോസ്റ്റ്, വാരിയെല്ലുകറി, ഫിഷ് കറി (മോത) കുമ്പഴാസ് സ്പെഷ്യൽ ഞണ്ട് റോസ്റ്റ്, കണവ റോസ്റ്റ്, കൊഞ്ച് റോസ്റ്റ്, ചിക്കൻ റോസ്റ്റ്

അപ്പോ കുമ്പഴക്ക് വിട്ടോ , അല്ലങ്കിൽ സൊമാറ്റോ ശരണം. കഴിച്ചിട്ട് അഭിപ്രായം കൂടി പറയണം.

contact – 468 2994232, mob. 9526179891,  9526117989

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *