പത്തനംതിട്ട – ഉമ്മൻചാണ്ടിയെന്ന ജനങ്ങളുടെ നേതാവ് വിട പറയുമ്പോൾ ഒരുപാട് മനുഷ്യർക്ക് അദ്ദേഹത്തോടൊപ്പം നേരിട്ടുള്ള അനുഭവങ്ങൾ പറയാനുണ്ട്. ഓർമ്മിക്കുവാനുണ്ട്. കണ്ണീരോടെ.. ആദരവോടെ അല്ലാതെ അതൊക്കെ ഓർമ്മിച്ചെടുക്കുവാൻ പലർക്കും കഴിയുന്നില്ല. തേക്കുതോട് എന്ന മലയോര ഗ്രാമത്തിലെ സംഗീതജ്ഞനും മാധ്യമ പ്രവർത്തകനും കൂടിയായ അനീഷ് തോമസ് അബ്രഹാമിന് പറയാനുള്ള അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിൽ ഇങ്ങനെ കുറിച്ചു….
ഏറെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാർ…
ഒരു ഓൺലൈൻ മീഡിയാക്കു വേണ്ടി ഇൻറർവ്യൂ എടുക്കാനാണ് അദ്ദേഹത്തിൻ്റെ വീട്ടിൽ ഞാൻ ആദ്യമായി പോയത്. മുൻ മുഖ്യമന്ത്രിയുടെ അടുത്തേക്ക് ആണ് പോകുന്നത് എന്ന ഭയം ചെറുതായിട്ട് എങ്കിലും മനസിൽ ഉണ്ടായിരുന്നു. തിരുവനന്തപുരത്തേ ഉമ്മൻ ചാണ്ടി സാറിൻ്റെ വീട്ടിൽ നേരത്തേ തന്നെ ഞങ്ങൾ എത്തി. ഉമ്മൻ ചാണ്ടി സാർ അവിടെ ഇല്ലായിരുന്നു ഫോണിൽ വിളിച്ചപ്പോൽ ഉടനെ എത്താം എന്ന പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അദ്ദേഹം വന്ന് വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോൾ വീടിൻ്റെ പരിസരത്ത് സാധാരണകരായ ജനങ്ങളും പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നിട്ടും ഞങ്ങളോട് അൽപം താമസിച്ചു പോയി എന്ന് പറഞ്ഞു ഞങ്ങളെ കൂട്ടി അകത്തേക്ക് പോയി. എവിടെ ഇരിക്കണം എന്ന് ഞങ്ങളോട് ചോദിച്ചു ഞങ്ങൾ പറഞ്ഞത് അനുസരിച്ച് അദ്ദേഹം ഇരുന്നു പിന്നിട്ട് അദ്ദേഹത്തിൻ്റെ പെരുമാറ്റം ഞങ്ങളെ ഒക്കെ ഞെട്ടിച്ചു മുൻ മുഖ്യമന്ത്രി എന്ന പരിവേഷം ഒന്നുമില്ലതെ ഞങ്ങളുടെ വിശേഷങ്ങൾ ഒക്കെ ചോദിച്ച് ഒരു മണിക്കൂർ ഞങ്ങളുടെ ചോദ്യങ്ങൾക്ക് സൗമ്യമായി മറുപടി തന്നു .ഒരിക്കലും മറക്കാൻ ആകുന്നതല്ല ആ നിമിഷങ്ങൾ ഇൻറവ്യൂ കഴിഞ്ഞ് കസേരയിൽ നിന്ന് എഴുനേൽക്കാൻ ബുദ്ധിമുട്ട് കണ്ടപ്പോൾ ഞാൻ കൈ കൊടുത്തു എന്റെ കൈയ്യിൽ പിടിച്ചു എഴുന്നേറ്റ് അവസാനം ഒരു ഫോട്ടോയും എടുത്തു ആണ് അന്ന് പിരിഞ്ഞത്. അതിനു ശേഷം എപ്പോൾ കാണുമ്പോളും അങ്ങോട്ട് പോയി സംസാരിക്കുമ്പോൾ ചെറു ചിരിയോടെ കൂടി അദ്ദേഹം സംസാരിക്കുമായിരുന്നു പ്രിയ ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ…


