ലഹരിയെ തുരത്താൻ സൗഹൃദ ക്രിക്കറ്റും ഫ്‌ളാഷ് മോബും

Kerala Pathanamthitta
Print Friendly, PDF & Email

പന്തളം – സൗഹൃദ ക്രിക്കറ്റിൽ പന്തടിച്ചും ഫ്ലാഷ്മോബിൽ നൃത്തം ചവുട്ടിയും ലഹരിയെ തുരത്താൻ ഒത്തുചേർന്ന് പൊലീസും ജനമൈത്രി സമിതിയും ലയൺസ് ക്ലബ്ബും. പന്തളത്തും കുളനടയിലുമായി നടത്തിയ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി വേറിട്ടതായി. കുളനടയിൽ നിന്നു തുടങ്ങിയ റാലി പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിലെത്തിയപ്പോൾ കുരമ്പാല നാഗേശ്വര നൃത്തവിദ്യാലയത്തിലെ കുട്ടികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു. കുളനട ടിബി ജംക്ഷനിലും ഫ്ലാ ഷ്മോബ് അവതരിപ്പിച്ച ശേഷമാണ് ലൂസയിൽസ് സ്പോർട്സ് അരീന ടർഫിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നത്. പന്തളം പൊലീ സും ജനമൈത്രി സമിതിയും തമ്മിൽ നടന്ന മത്സരം ഡിവൈഎസ്പി ജി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്എച്ച്ഒ ടി.ഡി. പ്രജീഷ്, ജനമൈത്രി ബീറ്റ് ഓഫിസർ എസ്.അൻവർഷ, കെ.അമീഷ്, ലയൺസ് ക്ലബ് പ്രസിഡന്റ് രാധിക ജയപ്രസാദ്, സെക്രട്ടറി ജി. കൃഷ്ണകുമാർ, ജനമൈത്രി സമിതി അംഗങ്ങളായ റജി പത്തിയിൽ, ഡോ.റംല കബീർ, വിഷ്ണുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *