ആൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) ലഹരി വിരുദ്ധ കാർട്ടൂൺ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി

Kerala Kozhikkodu
Print Friendly, PDF & Email

കോഴിക്കോട് – കേരള കാർട്ടൂൺ അക്കാദമിയും ആൾ ഇന്ത്യ മലയാളി അസോസിയേഷനും (എയ്മ) ചേർന്ന് സ്ക്കൂൾ, കോളേജ് തലത്തിലുള്ളവർക്കും യുവ കാർട്ടൂണിസ്റ്റുകൾക്കുമായി നടത്തിയ ലഹരി വിരുദ്ധ കാർട്ടൂൺ മത്സരത്തിലെ വിജയികൾക്ക് സഹകരണ ദേവസ്വം മന്ത്രി വി. എൻ. വാസവൻ, നടൻ ദിലീപ്, ശ്രീകുമാരൻ തമ്പി, എൻ. കെ. പ്രേമ ചന്ദ്രൻ എം.പി എന്നിവർ ചേർന്ന് സമ്മാന ദാനം നടത്തി. കോഴിക്കോട് മീനൂസ് ഓഡിറ്റോറിയത്തിൽ നടന്ന എയ്മയുടെ വാർഷിക പൊതുയോഗത്തിൽ ആൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) ദേശിയ പ്രസിഡൻറ് ഗോകുലം ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. എയ്മ ദേശീയ ജനറൽ സെക്രട്ടറി കെ. ആർ മനോജ്, എയ്മ ദേശീയ ചെയർമാൻ ബാബു പണിക്കർ, കേരള കാർട്ടൂൺ അക്കാദമി ചെയർപേഴ്സൺ സുധീർ നാഥ്, വൈസ് ചെയർപേഴ്സൺ അനൂപ് രാധാകൃഷ്ണൻ, ജൂറി അംഗമായ എയ്മ നാഷ്ണൽ അഡീഷ്ണൽ സെക്രട്ടറി ജയരാജ് നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സീനിയർ വിഭാഗത്തിൽ അൻജന എസ് രാജ് (കോട്ടയം) ഒന്നാം സ്ഥാനവും, അർഷാദ് പി (മലപ്പുറം) രണ്ടാം സ്ഥാനവും, അതുൽ എസ് രാജ് (കോട്ടയം) മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ ഇഷാൻ ഗോകുലും ( എറണാകുളം), പാർവ്വതി രവിചന്ദ്രനും ( എറണാകുളം) ഒന്നാം സ്ഥാനം നേടി. നിവേദ് വി മേനോൻ (എറണാകുളം) രണ്ടാം സ്ഥാനവും, അഭയ് എൽ. പി. (തിരുവനന്തപുരം), അശ്വതി റാം എം. പി. (കണ്ണൂർ) എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. പ്രോത്സാഹന സമ്മാനം നേടിയ മുകുന്ദ് രാജ് ( ജൂനിയർ ), രാജ് നന്ദൻ രാജേഷ് , ആര്യാ സന്തോഷ് ( സീനിയർ ) എന്നിവരടക്കം ഏല്ലാ വിജയികളും ചടങ്ങിൽ സമ്മാനങ്ങൾ സ്വീകരിച്ചു.

ഫോട്ടോ: ലഹരി വിരുദ്ധ കാർട്ടൂൺ മത്സര വിജയികൾ സമ്മാനം സ്വീകരിച്ച ശേഷം മുഖ്യാതിഥികളോടൊപ്പം

@ ബിജു തങ്കപ്പൻ, നെല്ലിമല, പത്തനംതിട്ട ( Joint Treasurer, All India Malayalee Association Uttar Pradesh )

Leave a Reply

Your email address will not be published. Required fields are marked *