അട്ടച്ചാക്കൽ സെന്റ്. ജോർജ്ജ്. വി.എച്ച്.എസ്.എസിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ

Pathanamthitta
Print Friendly, PDF & Email

കോന്നി – ലോക ലഹരി വിരുദ്ധദിനത്തോട് അനുബന്ധിച്ച് കേരളസംസ്ഥാനയുവജന ക്ഷേമബോർഡ് പത്തനംതിട്ട യുവജനകേന്ദ്രത്തിൻ്റെയും അട്ടച്ചാക്കൽ സെന്റ്. ജോർജ്ജ്. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ് യൂണിറ്റും ചേർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ ജീവിതം തുടരും സംഘടിപ്പിച്ചു .വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ യുവജനങ്ങൾ സംഘടിക്കണമെന്ന് ഉദ്ഘാടനം ചെയ്ത കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനി സാബു ആഹ്വാനം ചെയ്തു.തുടർന്ന് സാമൂഹ്യപ്രവർത്തകനും കേരള രജിസ്ട്രഡ് ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ അജു അരികിനേത്ത് സെമിനാർ നയിച്ചു.

സ്കൂൾ മനേജർ ഫാ.പി.വൈ ജസൻ, പ്രിൻസിപ്പാൾ രശ്മി ഗ്രേസ് , പ്രഥമധ്യാപകൻ സജിനൈനാൻ, പി.റ്റി.എ പ്രസിഡന്റ് അലക്സ് ചെങ്ങറ, യുവജനക്ഷേമ ബോർഡ് കോന്നി ബ്ലോക്ക് കോ-ഓർഡിനേറ്റഴ്സ് അഭിലാഷ് വി , ദിലു എസ്., എൻ.എസ്.എസ്.കോർഡിനേറ്റർ നീതു, എന്നിവർ പ്രസംഗിച്ചു. സ്കേറ്റിംഗ് ചാമ്പ്യൻ ഗൗരിക ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *