മെഴുവേലി – ജൂൺ 5 ലോക വ്യാപകമായി പരിസ്ഥിതി ദിനമായി ആചരിക്കുകയാണ്. ലോകത്തെ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചു ജനങ്ങൾക്ക് അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

‘കാടെവിടെ മക്കളേ ? മേടെവിടെ മക്കളേ ? കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ ?’
കാടും, മരങ്ങളുമെല്ലാം നശിച്ചുകൊണ്ടിരിക്കുന്ന, നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് അയ്യപ്പപ്പണിക്കർ ഈ കവിത എഴുതിയത്.
വരൾച്ചയും തരിശുവൽക്കരണവും തടയാനായി ഭൂമിയുടെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കണമെന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം.
സന്തുലിതമായ ആവാസവ്യവസ്ഥ നിലനിർത്താനുള്ള ശ്രമങ്ങൾ തുടർന്നില്ലെങ്കിൽ നാളെകളിൽ ജീവനും പരിസ്ഥിതിക്കും ഭീഷണിയാവാനും സാദ്ധ്യതയുണ്ട്. കുട്ടികളിൽ പ്രത്യേകിച്ചും ഈ സന്ദേശം എത്തിക്കേണ്ടതുണ്ട്.

മെഴുവേലി കൃഷി ഭവന്റെയും, പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഴുവേലി ജിവിഎൽപി സ്‌കൂളിൽ വെച്ച് പരിസ്ഥിതി ദിനാചരണം നടന്നു. മെഴുവേലി ഗ്രാമ പഞ്ചായത്ത് 12 -)o വാർഡ് മെമ്പറായ ശ്രീമതി ശ്രീദേവി ടോണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ ആദ്യ തൈ നട്ടുകൊണ്ട് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പിങ്കി ശ്രീധർ നിർവ്വഹിച്ചു. പരിസ്ഥിതി ദിനം ബോധവത്‌കരണ പ്രഭാഷണം കൃഷി ഓഫീസർ ശ്രീമതി പ്രിയങ്ക നിർവ്വഹിച്ചു. കുട്ടികളെ സജീവമായി പങ്കെടുപ്പിച്ചുകൊണ്ട് പച്ചക്കറി തൈകളും, വൃക്ഷത്തൈകളും സ്‌കൂളിന്റെ സ്ഥലത്ത് നടുകയും, അതിനെക്കുറിച്ചു കുട്ടികളോട് വിശദീകരിക്കുകയും ചെയ്തു.

കോഓർഡിനേറ്റർ വിആർ റോയ്, ഹെഡ്മിസ്ട്രസ് സരിത വിഎസ്, പിഎസ് ജീമോൻ, സ്‌കൂളിലെ സ്റ്റാഫ് അംഗങ്ങൾ, പഞ്ചായത്തിലെ സ്റ്റാഫ് അംഗങ്ങൾ, കൃഷിഭവനിലെ ജീവനക്കാർ അടക്കം പങ്കെടുക്കുകയും, വൃക്ഷ തൈകൾ നടുകയും ചെയ്തു.

What do you feel about this post?
Like
Love
Happy
Haha
Sad

