യു കെ യിലേക്ക് ഫാമിലി വിസ നൽകാം എന്നു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി

Kerala Eranakulam
Print Friendly, PDF & Email

അങ്കമാലി : യു കെ യിൽ ഫാമിലി വിസ നൽകാം എന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് 25 , 75 , 800 രൂപ തട്ടിയെടുത്തതായി പരാതി . മൂക്കന്നൂർ മൂന്നാംപറമ്പ് ചുള്ളി സിനി , ഭർത്താവ് ഷിബി എന്നിവരാണ് തട്ടിപ്പിനിരയായി എന്നാരോപിച്ച് പരാതി നൽകിയിരിക്കുന്നത് .സംഭവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിന്മേൽ പോലീസ് അന്വേഷണം ഊർജിതമാക്കി . കാക്കനാട് പാടിവട്ടം സിവിൽ ലൈൻ റോഡിലെ യു കെ എക്സ്പ്രസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജർ കണ്ണൂർ വിളമന കിളിയന്തറ കല്ലൂർ വീട്ടിൽ സാൻ കെ മാത്യു ഉൾപ്പെടെ നാല് പേർക്ക് എതിരെ കേസെടുത്താണ് അങ്കമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത് . സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരായ സഹോദരങ്ങൾ ബേസിൽ പോൾ , ജിൻ്റോ പോൾ , പത്തനംതിട്ട മൈലപ്ര ബ്ലസൻ പോൾ എന്നിവർക്കെതിരെ കൂടിയാണ് പരാതി നൽകിയിരിക്കുന്നത് .

2024 ജൂലൈ 25 മുതൽ നവംബർ 29 വരെയുള്ള കാലയളവിൽ ഘഡുക്കളായാണ് പണം നൽകിയത് . ബാങ്ക് അക്കൗണ്ട് മുഖേന മാത്രമാണ് പണം കൊടുത്തതെന്നും അവസാന വട്ടം പണം കൊടുത്ത ശേഷം ഒരു മാസത്തിനകം വിസ ലഭിക്കുമെന്നാണ് പറഞ്ഞിരുന്നതെന്നാതാണ് പരാതിക്കാർ പറയുന്നത് . പരാതിക്കാരി സിനി ഭർത്താവ് മകൻ ഉൾപ്പെടെ മൂന്ന് പേരെ കൊണ്ട് പോകാമെന്ന് പറഞ്ഞിരുന്നതായും ഇവർ വ്യക്തമാക്കി . വിസ കിട്ടാതെ വന്നപ്പോൾ പ്രതികളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ കിട്ടിയില്ല . കാക്കനാടുള്ള ഏജൻസി ഓഫീസിൽ ചെന്നപ്പോൾ അടഞ്ഞ് കിടക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. വിട്ടമ്മയിൽ നിന്ന് പണം വാങ്ങിയെന്ന് ആരോപിക്കപ്പെടുന്നവരുടെ പേരിൽ സമാന രീതിൽ മറ്റ് പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *