ചുങ്കപ്പാറ: കലാ സാഹിത്യ പ്രവർത്തകരുടെ കൂട്ടായ്മയായ കേരള കലാ സാഹിത്യ വേദി (Ut KEB All India Reg No. 105/IV/23) യുടെ പ്രഥമ തൊഴിൽ സംരംഭം ‘ കാർഷിക വിളകളുടെ സംഭരണ വിപണന കേന്ദ്രം ‘ പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ശ്രീ ഷാജി കെ കോട്ടേമണ്ണിൽ ഉത്ഘാടനം നിർവഹിച്ചു. വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് ശ്രീ സുലൈമാൻ നാഷണൽ ആദ്യ വിൽപന നടത്തി. കേരള കലാസാഹിത്യവേദി കമ്മിറ്റി അംഗങ്ങൾ ആയ അലിയാർ എരുമേലി, ആർ ജേ സുമേഷ് ചുങ്കപ്പാറ, സന്തോഷ് മണിമല, സുരേഷ് തിരുവല്ല, കെന്നഡി, അൻസാരി, മനീഷ്, മനോജ് തേക്കേപ്പുറം, ജോസഫ് കോത്തല, സിനു, റെഞ്ചി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേരളമൊട്ടാകെ തുടങ്ങാൻ പോകുന്ന ഇത്തരം സംരംഭങ്ങളിലൂടെ നാട്ടുകാർക്ക് വിഷ രഹിതമായ കാർഷിക ഉൽപന്നങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം എന്നും നാട്ടുകാർക്ക് അവർ കൃഷി ചെയ്ത് ഉണ്ടാക്കുന്ന നാടൻ ഉൽപന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കും എന്നും ഭാരവാഹികൾ പറഞ്ഞു.

What do you feel about this post?
Like
Love
Happy
Haha
Sad

