മതഭേദങ്ങൾക്കപ്പുറത്ത് നിന്ന് രാജ്യത്തെ കാണുന്ന പ്രധാനമന്ത്രി ; ‘ഇങ്ങനെ ഒരു പ്രധാനമന്ത്രി നമ്മുടെ ഭാരതത്തിൽ മുമ്പ് ഉണ്ടായിട്ടില്ല ; മോദിയെ പുകഴ്ത്തി സ്വാമി സച്ചിദാനന്ദ

India
Print Friendly, PDF & Email

ന്യൂഡൽഹി – ഇന്ന് ന്യൂഡൽഹി വിഗ്യാൻഭവനിൽ നടന്ന ശ്രീനാരായണ ഗുരു – മഹാത്മഗാന്ധി സമാഗമ ശതാബ്ദി ആഘോഷ ചടങ്ങ് പ്രൗഢഗംഭീരമായി. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞത്, നരേന്ദ്രമോദിയെ കാണുന്നത് മഹാത്മ ഗാന്ധിയുടെ പ്രതീകമായിട്ടാണെന്ന്. പ്രധാനമന്ത്രിക്ക് ശിവഗിരി മഠത്തോട് പ്രത്യേക അടുപ്പമുണ്ട്. ഏതെങ്കിലും മന്ത്രിയുടേയോ രാഷ്ട്രീയക്കാരുടേയോ ശുപാർശയില്ലാതെയാണ് പ്രധാനമന്ത്രി ഈ ചടങ്ങിനെത്തിയത്. ഇതുപോലൊരു പ്രധാനമന്ത്രി മുമ്പ് ഉണ്ടായിട്ടില്ലന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

മതഭേദങ്ങൾക്കപ്പുറത്ത് നിന്ന് രാജ്യത്തെ കാണുന്നയാളാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഭാരതത്തിൽ ഇങ്ങനെ ഒരു പ്രധാനമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു – മഹാത്മഗാന്ധി സമാഗമ ശതാബ്ദി ആഘോഷ ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രധാനനമന്ത്രി നരേന്ദ്രമോദി പരിപാടി ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണ ഗുരുവിന്റെയും മഹാത്മഗാന്ധിയുടെയും സംഭാവനകൾ മാതൃകാപരമാണെന്ന് മോദി പറഞ്ഞു. നൂറു വർഷങ്ങൾക്കു മുമ്പ് നടന്ന ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാഗാന്ധിയുടെയും കൂടിക്കാഴ്ച ഏറെ പ്രസക്തവും പ്രചോദനകരവുമാണ്. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ മുഴുവൻ മാനവരാശിക്കും ഒരു വലിയ നിധിയാണ്. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സേവനത്തിനായി സമർപ്പിതരായവർക്ക്, ശ്രീനാരായണ ഗുരു ഒരു വഴികാട്ടിയായി വർത്തിക്കുന്നു. ശിവഗിരി മഠം എപ്പോഴും തന്നോടൊപ്പം നിന്നതിൽ താൻ ഭാഗ്യവാനാണ്. മഠത്തിലെ സന്യാസിമാരുടെ സ്നേഹവം വാത്സല്യവും വലിയ അനുഗ്രഹമാണെന്നും അവർ തന്നിൽ അർപ്പിച്ച വിശ്വാസം ഒരിക്കലും മറക്കില്ലെന്നും മോദി പറഞ്ഞു.

ജാതി മതഭേദചിന്തകൾക്ക് അതീതമായി ലോകത്തെ മുഴുവൻ ഒന്നായി കണ്ടുകൊണ്ടുള്ള ഗുരുവിന്റെ വിശ്വദർശനം അതിൽ അഭിമാനം കൊള്ളുകയും അതിന്റെ സാഫല്യതയ്ക്ക് വേണ്ടി പ്രവർത്തിക്കുയും ചെയ്യുന്ന മഹാനാണ് മോദിയെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഒരു മന്ത്രിയുടെയോ, ഒരു രാഷ്ട്രീയ പാർട്ടിയുടെയോ ശുപാർശയില്ലാതെയാണ്് ശ്രീനാരായണ ഗുരു – മഹാത്മഗാന്ധി സമാഗമ ശതാബ്ദി ആഘോഷ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതെന്നും സച്ചിദാനന്ദ പറഞ്ഞു.

@ ഡൽഹിയിൽ നിന്ന് ബിജൂതങ്കപ്പൻ, മുകേഷ് മേനോൻ എന്നിവർക്കൊപ്പം ജിബു വിജയൻ ഇലവുംതിട്ട

 

Leave a Reply

Your email address will not be published. Required fields are marked *