റാന്നി : നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് റാന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു റാന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സിബി താഴെത്തില്ലത്ത് അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സമദ് മേപ്ര ത്ത് ഉദ്ഘാടനം ചെയ്തു ആർഎസ്പി നിയോജകമണ്ഡലം സെക്രട്ടറി സജി നെല്ലുവേലി മുഖ്യപ്രഭാഷണം നടത്തി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് ചുങ്കപ്പാറ, പി കെ മോഹൻരാജ്, സാംജി ഇടമുറി, സി കെ ബാലൻ, ഭദ്രൻ കല്ലക്കൽ, റൂബി കോശി, പ്രമോദ് മന്നമരുതി, മീഫ മീരാൻ, ജോർജ് ജോസഫ്, ജെയിംസ്, ടി കെ സണ്ണി എന്നിവർ പ്രസംഗിച്ചു



