പത്തനംതിട്ട – ദുരന്തസമാന സാഹചര്യങ്ങളെ നേരിടാൻ മോക്ഡ്രിൽ സംഘടിപ്പിച്ച് ജില്ലാ ഭരണകൂടം. റീബിൽഡ് കേരള- പ്രോഗ്രാം ഫോർ റിസൽട്ട് പദ്ധതിയുടെ ഭാഗമായി സംസ്ഥാന- ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കിലയും സംയുക്തമായി തുമ്പമൺ ഗ്രാമപഞ്ചായത്ത് അമ്പലക്കടവ് പാലത്തിനു സമീപമാണ് പ്രളയപ്രതിരോധ മോക്ഡ്രിൽ സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുകയാണ് ലക്ഷ്യം. പ്രളയം സംഭവിക്കാൻ സാധ്യതയുള്ള അച്ചൻകോവിൽ നദീതീരത്തെ വൃഷ്ടി പ്രദേശത്തെ 100 മീറ്റർ ചുറ്റളവിലെ താഴ്ന്ന ഭാഗങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ച് ക്യാമ്പിൽ എത്തിക്കുന്നതാണ് മോക്ക് ഡ്രില്ലിലൂടെ ആവിഷ്‌കരിച്ചത്.
ഫയർ ഫോഴ്സും പൊലിസും ദുരന്ത ബാധിത പ്രദേശത്ത് കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതും ആരോഗ്യവകുപ്പ് ട്രയാജ് സെന്റർ ആരംഭിക്കുന്നതും അവതരിപ്പിച്ചു. തുമ്പമൺ യു പി സ്‌കൂളാണ് ട്രയാജ് സെന്ററായി ഒരുക്കിയത്.

അടൂർ, പന്തളം, പത്തനംതിട്ട നഗരസഭകൾ, തുമ്പമൺ, പന്തളം തെക്കേക്കര, കുളനട, കോന്നി, വള്ളിക്കോട്, പ്രമാടം, കലഞ്ഞൂർ, ഏനാദിമംഗലം, കൊടുമൺ, ഏഴംകുളം, കടമ്പനാട്, പള്ളിക്കൽ, ഓമല്ലൂർ, ചെന്നീർക്കര ഗ്രാമപഞ്ചായത്തുകളും മോക്ഡ്രില്ലിൽ സഹകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോണി സക്കറിയ, സുശീല കുഞ്ഞമ്മ കുറുപ്പ്, വി എസ് ആശ, ജോൺസൺ വിളവിനാൽ, ഡി എം ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, അടൂർ തഹസിൽദാർ ബി ബീന, അടൂർ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ വി വിനോദ് കുമാർ, പന്തളം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടി.ഡി രാജേഷ്, ജി എച്ച് അടൂർ ഡോ. വിനായക്, തുമ്പമൺ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഡോ നിഖിൽ ടോം ജോസഫ്, കില ഡികാറ്റ് കൺസൾട്ടന്റ് ഡോ. നിർമല, ഡി എം പ്ലാൻ കോർഡിനേറ്റർ ശ്രീനിധി രാമചന്ദ്രൻ, കില ജില്ലാ കോർഡിനേറ്റർ ഇ നീരജ്, ഡിഡിഎംഎ ജെ എസ് അജിത് ശ്രീനിവാസൻ, ഉദ്യോഗസ്ഥർ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

