അടൂര്‍: ഏനാത്ത് സ്‌കൂട്ടര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അധ്യാപകന്‍ മരിച്ചു. ഏനാത്ത് കൂനംപാലവിള കണിയാം കോണത്ത് വീട്ടില്‍ ശ്രീകുമാര്‍(54) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 12-നാണ് സംഭവം. കൂനംപാലവിള ഭാഗത്തുള്ള ചെറിയ തോട്ടില്‍ സ്‌കൂട്ടറിനൊപ്പം ശ്രീകുമാറിന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഏറത്ത് വയല ഗവ.എല്‍പി സ്‌കൂളിലെ അധ്യാപകനായിരുന്നു. ഭാര്യ: സുമ കുമാരി. മക്കള്‍: ശ്രീവിഘ്‌നേഷ്,ശ്രീ വിനായക്. തിങ്കള്‍ രാവിലെ 9.30-ന് വയല ഗവ.എല്‍പി സ്‌കൂളിലെ പൊതുദര്‍ശനത്തിനു ശേഷം 11-ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.


